ബാങ്ക് സേവനങ്ങള്‍ മുതല്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് വരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രേഖയായി ആധാര്‍ മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്.അതുകൊണ്ട് ഇന്ന് ഇന്ത്യയില്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിനേക്കാളും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന തലത്തില്‍ ആധാര്‍ കാര്‍ഡ് മാറിയെന്ന് കരുതാം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കാന്‍ ഓരോ പത്ത് വര്‍ഷം കൂടുമ്ബോഴും ഉപയോക്താക്കള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അപ്‌ഡേഷന്‍ നടപടിക്രമങ്ങള്‍ക്ക് സുഖമമാക്കാനായി സൗജന്യമായി സേവനമാണ് അധികൃതര്‍ നടപ്പാക്കിയത്.ആദ്യം ജൂണ്‍ 14ന് മുമ്പായി ആധാര്‍ പുതുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പിന്നീടിത് സെപ്തംപര്‍ 30 വരെ നീട്ടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇനി കേവലം രണ്ട് മാസമാണ് ആധാര്‍ പുതുക്കുന്നതിന്റെ കാലാവധി ബാക്കിയുള്ളത്.
MY AADHAR എന്ന പോര്‍ട്ടല്‍ വഴിയാണ് സൗജന്യ സേവനം സാധ്യമാകുന്നത്. മറ്റ് ആധാര്‍ കേന്ദ്രങ്ങളില്‍ ചെന്ന് കാര്‍ഡ് പുതുക്കുമ്പോൾ ആളൊന്നിന് 50 രൂപ ചെലവിടേണ്ടി വരും. അംഗങ്ങള്‍ കൂടുതലുള്ള വീടുകളില്‍ വലിയ സംഖ്യ തന്നെ ഇതിനായി ചെലവ് വന്നേക്കാം. ഈയൊരു പ്രതിസന്ധി മറിക്കാനായി സൗജന്യ സേവനം തന്നെ ഉപയോഗപ്പെടുത്തേണ്ടി വരും. ഇതിനായി ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ എങ്ങനെ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.ആധാര്‍ കാര്‍ഡില്‍ വീട്ട് അഡ്രസ് തിരുത്താനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് വിചാരിക്കുക. അതിനുള്ള നടപടിക്രമങ്ങളാണ് താഴെ വിശദീകരിക്കുന്നത്.
- ആദ്യമായി നിങ്ങള്‍ My aadhaar എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.
- തുടര്‍ന്ന് ദൃശ്യമാവുന്ന മൈ ആധാര്‍ മെനുവില്‍ നിന്ന് 'UPDATE AADHAR ' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- പിന്നീട് Update demographic data online എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.
- തുടര്‍ന്ന് Proceed to update aadhaar എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- പിന്നീട് https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- ആധാര്‍ കാര്‍ഡ് നമ്പറും സ്‌ക്രീനില്‍ ദൃശ്യമാകുന്ന ക്യാപ്ചയും നല്‍കുക.
- രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കുക.
- ഒടിപി നല്‍കിയ ശേഷം വീണ്ടും update demographic data എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- വിലാസം മാറ്റുന്നതിന് Address ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകള്‍ അപ്ലോഡ് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- നല്‍കിയ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക. സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും നിരക്കുകള്‍ ഉണ്ടെങ്കില്‍ അതിപ്പോള്‍ സ്‌ക്രീനില്‍ കാണാനാകും.
- ശേഷമൊരു അക്നോളജ്മെന്റ് നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇതു സൂക്ഷിച്ച് വെക്കണം. പുതിയ കാര്‍ഡിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഈ നമ്പര്‍ ഉപയോഗിക്കാം.
0 comments: