2023, നവംബർ 26, ഞായറാഴ്‌ച

Professor Joseph Mundaseri Scholarhip 2023-24 Rs 10000/- Grand -Application Started ,SSLC,THSLC,VHSE,HE Full A+ Grade Students -പ്രൊഫസർ ജോസഫ് മുണ്ടശേരി സ്കോളർഷിപ്



2023 -24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിൽ SSLC ,THSLC ,VHSE ,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 10000/- രൂപയുടെ സർക്കാർ സ്കോളർഷിപ് ,അതോടൊപ്പം ഡിഗ്രിക്ക് 80%കൂടുതൽ ഗ്രേഡ് ലഭിച്ചവർക്കും പിജി ക്ക് 75% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്കും 15000/- രൂപയുടെ സ്കോളർഷിപ് ലഭിക്കും ,സർക്കാറിന്റെ ജോസഫ് മുണ്ടശേരി സ്കോളർഷിപ് അപേക്ഷ ആരംഭിച്ചു ,അപേക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം 

യോഗ്യതകൾ 

  • കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • 2023-24 അധ്യയന വർഷത്തിൽ SSLC ,THSLC ,VHSE ,പ്ലസ് ടു വിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർഥികൾ ആയിരിക്കണം 
  • ഡിഗ്രിക്ക് 80% മാർകോ പിജി ക്ക് 75%മാർക്കോ നേടിയവർക്കും അപേക്ഷിക്കാം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥി ന്യൂന പക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥി ആയിരിക്കണം ( മുസ്ലിം ,ക്രിസ്ത്യൻ ,ബുദ്ധ ,ജൈന ,പാഴ്സി മത വിഭാഗം )
  • APL റേഷൻ കാർഡ് വിഭാഗത്തിൽ പെട്ടവർക്കും ,BPL റേഷൻ കാർഡ് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം ,BPL വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും

സ്കോളർഷിപ് തുക 

  • SSLC ,THSLC ,VHSE ,HSE പ്ലസ് ടു പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചവർക്ക് 10000 രൂപ ലഭിക്കും 
  • ഡിഗ്രി ,പിജി, വിദ്യാർത്ഥികൾക്ക് 15000 രൂപയും ലഭിക്കും 

തിരഞ്ഞെടുപ്പ് മാനദണ്ഡം 

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക 

ആവിശ്യമായ രേഖകൾ 

  • അപേക്ഷകരുടെ രെജിസ്ട്രേഷൻ പ്രിന്റ് ഔട്ട് 
  • SSLC ,THSLC ,VHSE ,പ്ലസ് ടു HSE ,ഡിഗ്രി ,പിജി മാർക്ക് ലിസ്റ്റ് പകർപ്പ് 
  • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്കിന്റെ പാസ്സ്‌ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് 
  • (പേര് ,അക്കൗണ്ട് നമ്പർ ,ബ്രാഞ്ച് കോഡ് ,ബ്രാഞ്ച് അഡ്രസ് എന്നിവ ഉൾപെടണം ,
  • ആധാർ കാർഡ് കോപ്പി 
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് 
  • വരുമാന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലജ് ഓഫീസിൽ നിന്ന് 
  • റേഷൻ കാർഡ് കോപ്പി 
അപേക്ഷ നൽകേണ്ട അവസാന തിയ്യതി -18-12 -2023 
അപേക്ഷ പ്രിന്റ് ഔട്ടും മുകളിൽ നൽകിയ രേഖകളും സ്ഥാപന മേദവിക്ക് നൽകേണ്ട അവസാന തിയ്യതി 19-12 -2023 

അപേക്ഷ നൽകേണ്ട ഔദ്യോഗിക വെബ്സൈറ്റ് -: minoritywelfare.kerala.gov.in/
ഉദ്യോഗിക അറിയിപ്പ് -Click Here

NB : തെറ്റായ വിവരം നൽകിയാൽ അപേക്ഷ റദ്ദ് ചെയ്യുന്നതായിരിക്കും 


0 comments: