2023, ഡിസംബർ 10, ഞായറാഴ്‌ച

BDS കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 75000 രൂപയുടെ സ്കോളർഷിപ് ,അപേക്ഷ ആരംഭിച്ചു ,Colgate Keep India Smiling Scholarship 2023-Apply Now
കേരളത്തിൽ സർക്കാർ ,സർക്കർ എയ്ഡഡ് ,എയ്ഡഡ് കോളേജുകളിൽ BDS
കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 75000 രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ് ,colgate keep india smiling scholarship ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കോളർഷിപ് നൽകുന്നത് ,അപേക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം 

യോഗ്യതകൾ 

 • അപേക്ഷിക്കുന്ന വിദ്യാർത്ഥി നിലവിൽ BDS ( bachelor of dental sergery )( Any Year ) കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
 • ഇന്ത്യയിൽ അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
 • വിദ്യാർത്ഥി പ്ലസ് ടു പരീക്ഷയിൽ 60% മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥി ആയിരിക്കണം 
 • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല

സ്കോളർഷിപ് തുക 75000/- 

ആവിശ്യമായ രേഖകൾ 
 • വിദ്യാർത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ 
 • ആധാർ കാർഡ് 
 • ബന്ധപ്പെട്ട വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് 
 • പഠിക്കുന്ന കോളേജിൽ നിന്നുള്ള BONAFIDE സർട്ടിഫിക്കറ്റ് 
 • ഈ വർഷം വിദ്യാർഥികൾ അടച്ച ഫീസ് Receipt 
 • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ സ്വന്തം പേരിൽ ഉള്ള ബാങ്ക് പാസ്സ്‌ബുക്കിനെ മുൻവശത്തെ പേജിന്റെ കോപ്പി 
 • പ്ലസ് ടു പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കോപ്പി 
 • എന്തെങ്കിലും അംഗവൈകല്യം ഉണ്ടകിൽ അതിന്റെ Disability സർട്ടിഫിക്കറ്റ് ( If Applicable )
അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 1 

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ശേഷം Register എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി Register ചെയ്യുക 

അടുത്ത പേജിൽ Start Application എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 
തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം തെറ്റ് കൂടാതെ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക ,തുടർന്നുള്ള അപ്ഡേറ്റുകൾ ഇമെയിൽ വഴി വിദ്യാർത്ഥികൾക്ക് ലഭിക്കും 


0 comments: