2024, ജനുവരി 2, ചൊവ്വാഴ്ച

75000 രൂപ വരുന്ന ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള വിദ്യ വികാസ് സ്കോളർഷിപ്പ് 23-24

    

                 


   

 ഈറ്റൺ ഇന്ത്യ ഫൗണ്ടേഷന്റെ ഒരു പ്രധാന സ്‌കോളർഷിപ്പ് പ്രോഗ്രാമാണ് വിദ്യാവികാസ്. ഉയർന്ന ഫീസ് ഘടന കാരണം ഗുണനിലവാരമുള്ള വിദ്യാഭ്യാസം താങ്ങാൻ കഴിയാത്ത ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളെ സഹായിക്കാനാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യ വികാസ് സ്കോളർഷിപ്പുകൾ രൂപകൽപന ചെയ്തിട്ടുള്ളത്  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്. സാമ്പത്തിക  പരിമിതികളെ നേരിടാനും അക്കാദമിക് മികവും, തൊഴിൽ അവസരങ്ങളെ പിന്തുടരാനും ഈ സ്കോളർഷിപ് അവരെ പ്രോത്സാഹിപ്പിക്കും.BA, BSC, B. COM, BBA BSW തുടങ്ങിയ ഡിഗ്രി കോഴ്സുകൾ ചെയ്യുന്നവർ ആയാൽ മതി.


അപേക്ഷ മാനദണ്ഡം


 • പത്താം ക്ലാസിൽ കുറഞ്ഞത് 35%വും,12-ൽ കുറഞ്ഞത് 35%വും , ഡിപ്ലോമയിൽ കുറഞ്ഞത് 35%വും മാർക്ക്‌ ഉണ്ടായിരിക്കണം.
 • കുടുംബവരുമാനം 500000.00-ൽ താഴെയുള്ള വിദ്യാർത്ഥിക്ക് മാത്രമേ സ്കീം ലഭ്യമാകൂ.
 •  റെഗുലറായി  ഏതെങ്കിലും ഒരു ബിരുദ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥി ആയിരിക്കണം.
 •  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
 • AICTE/NAAC/UGC/Govt തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഏതെങ്കിലും ബിരുദ കോഴ്സുകൾ ചെയ്യുന്നവർ ആവണം.

ആവശ്യമായ രേഖകൾ

 • അപേക്ഷകന്റെ ഫോട്ടോ
 •  ഐഡന്റിറ്റി പ്രൂഫ് (ആധാർ, വോട്ടർ ഐഡി, സ്കൂൾ സർട്ടിഫിക്കേറ്റ് )
 •  വിലാസത്തിന്റെ തെളിവ് (ആധാർ, വോട്ടർ ഐഡി, സ്കൂൾ സർട്ടിഫിക്കേറ്റ് )
 •  വരുമാനത്തിന്റെ തെളിവ് (വരുമാന സർട്ടിഫിക്കേറ്റ് )
 •  സ്റ്റുഡന്റ് ബാങ്ക് പാസ്ബുക്ക് / കിയോസ്ക്
 •  10th 12th, നിലവിലെ പുതിയ tമാർക്ക്ഷീറ്റ്
 •  നിലവിലെ വർഷത്തെ ഫീസ് രസീതുകൾ
 •   ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രവേശന കത്ത് (അഡ്മിഷൻ ലെറ്റർ )/ ബോണഫൈഡ് സർട്ടിഫിക്കറ്റ്
 •  ഏറ്റവും പുതിയ കോളേജ് മാർക്ക്ഷീറ്റുകൾ (ഒന്നാം വർഷ വിദ്യാർത്ഥികൾ ഒഴികെ)
 • പാൻ കാർഡ്ന /ഡൊമിസൈൽ സർട്ടിഫിക്കറ്റ് വേണമെങ്കിൽ സമർപ്പിക്കാവുന്നതാണ്.

NOTE 
 •  അപ്‌ലോഡ് ചെയ്‌ത എല്ലാ രേഖകളും വ്യക്തവും .jpeg .png ഫോർമാറ്റ്‌ ഫയലിൽ ഉള്ളതായിരിക്കണം .
 • 6-12-23 മുതൽ ആണ് അപേക്ഷ ആരംഭിച്ചത്. അവസാന തീയതി 31-12-23 ആണ്.
 • ലഭ്യമാകുന്ന തുക 75000 വരെ ആണ്.
 
  

0 comments: