കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുപിഎസ്‌സിയുടെ എൻഡിഎ ആൻഡ് എൻഎ പരീക്ഷയിലൂടെ പ്ലസ്ടുക്കാർക്ക് അവസരം. പെൺകുട്ടികൾക്കും അപേക്ഷിക്കാം.
പരീക്ഷ
ദേശീയതല പരീക്ഷ ഏപ്രിൽ 21നു നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ബംഗളൂരു, ചെന്നൈ,മുംബൈ, ഡൽഹി എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽപെടും
യോഗ്യത
- പ്ലസ്‌ടുവിന് മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം.
- ജനനത്തീയതി 2005 ജൂലൈ രണ്ടിനു മുൻപോ 2008 ജൂലൈ ഒന്നിനു ശേഷമോ ആവരുത്
- മികച്ച ആരോഗ്യവും നിർദിഷ്‌ട ശാരീരിക യോഗ്യതകളും വേണം.
തെരെഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷയിലെ പ്രകടനം ആധാരമാക്കി അപേക്ഷകരെ റാങ്ക് ചെയ്‌ത് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ ഇന്റർവ്യൂവിനു ക്ഷണിക്കും. 5 ദിവസത്തോളം നീളുന്ന സമഗ്ര വ്യക്‌തിത്വപരിശോധനയാണിത്.ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകാൻ യാത്രച്ചെലവു ലഭിക്കും
നേട്ടങ്ങൾ
- എൻഡിഎയിലെ പഠനച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. ആകെ കൊടുക്കേണ്ടത്, പോക്കറ്റ് അലവൻസടക്കം 35,376 രൂപയും മറ്റു ചെറുതുകകളും മാത്രം.
- കേരളീയ വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ് കിട്ടും.
- എൻഡിഎ പരിശീലനശേഷം ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർ ഫോഴ്‌സ് വിഭാഗം തിരിച്ച് വിശേഷ ട്രെയിനിങ്ങിന് അയക്കും .ഒരു വർഷത്തിനു ശേഷം സ്‌ഥിരം കമ്മിഷൻ ലഭിക്കും.
- നേവൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷം ഏഴിമലയിലെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും.
പരീക്ഷ പാറ്റേൺ
പരീക്ഷയിൽ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുള്ള 2 പേപ്പറുകൾ. ഓരോന്നും രണ്ടര മണിക്കൂർ. മാത്‌സ് 300 മാർക്ക്,ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കും.പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിൾസോ കാൽക്കുലേറ്ററോ അനുവദിക്കില്ല.
അപേക്ഷ രീതി
www.upsconline.nic.in എന്ന വെബ് സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ (OTR) നടത്തിയിട്ട്, ജനുവരി 9നു വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഫീസ് 100 രൂപ എസ്ബിഐ ശാഖ വഴിയോ ഓൺലൈനായോ അടയ്‌ക്കാംwww.upsc.gov.in എന്ന സൈറ്റിലെ Examination – Active Examinations ലിങ്കിൽ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്. സംശയപരിഹാരത്തിന് ഫോൺ: 011-23385271.
0 comments: