2024, ജനുവരി 20, ശനിയാഴ്‌ച

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

 

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (ജനറല്‍ വിഭാഗം) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്.

 യോഗ്യത

  • ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
  • ഒബിസി, എസ്.സി-എസ്.ടി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.
  •  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം 

അവസാന തീയതി

 സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6.

സ്‌കോളര്‍ഷിപ്പ് തുക 

ആനുകൂല്യം ഹൈസ്‌കൂള്‍ തലത്തില്‍ 2500 രൂപ മുതല്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് പരമാവധി അര ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക.വിശദമായി താഴെ കൊടുക്കുന്നു 

High School

 

2,500/

Higher Secondary

 

4,000/

Degree (Professional):

 

8,000/

Degree  (Nonprofessional):

 

6,000/

PG (Professional):

 

16,000/

PG (Nonprofessional):

 

10,000/

CA /CMA/CS:

 

10,000/

Diploma/ Certificate Courses:

 

6,000/

 

M.Phil/Ph.D: Ph.D:

 

25,000/

50000 

അപേക്ഷ സമർപ്പണം

സ്‌കോളര്‍ഷിപ്പ് പുതുക്കലില്ല. ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും ഇത്തവണ പുതുതായി അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷ നല്‍കാനും, യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കും www.kswcfc.org സന്ദര്‍ശിക്കുക

0 comments: