2024, ജനുവരി 25, വ്യാഴാഴ്‌ച

ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്റ് പ്രോഗ്രാം: തീയതി ദീര്‍ഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. സ്വയം പഠനസാമഗ്രികള്‍, സമ്പർക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവ ലഭിക്കും. അപേക്ഷ https://app.srccc.in/register ല്‍ നല്‍കണം. വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രം: നാച്ചുറല്‍ ജ്യോതി, ആയുര്‍വേദ ആശുപത്രി, എരിമയൂര്‍ പി.ഒ, പാലക്കാട്, 678546, ഫോണ്‍: 9447133740.

0 comments: