ധനശാസ്‌ത്രമേഖലയിലെ പഠനഗവേഷണങ്ങൾക്കു പേരുകേട്ട മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച് (ഐജിഐഡിആർ) എംഎസ്‌സി ഇക്കണോമിക്സ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വെബ്സൈറ്റ്: www.igidr.ac.in റിസർവ് ബാങ്ക് 1987ൽ സ്‌ഥാപിപിച്ച ഇൻസ്‌റ്റിറ്റ്യൂട്ടിന് സർവകലാശാലയ്ക്കു സമാനമായ പദവിയുണ്ട്. മുൻനിരസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും മികച്ച പ്ലേസ്മെന്റുമുണ്ട്. യോഗ്യത: 55% മൊത്തം മാർക്കോടെ ഇക്കണോമിക്‌സ് ബിരുദം, അഥവാ 60% മൊത്തം മാർക്കോടെ കൊമേഴ്‌സ്, സ്‌റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ്, മാത്‌സ്, എൻജിനീയറിങ് / ടെക്‌നോളജി ഇവയൊന്നിലെ ബിരുദം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% ഇളവ്. ബിരുദ മാർക്ക്‌ലിസ്റ്റ് സെപ്റ്റംബർ 15ന് അകം സമർപ്പിക്കണം. പ്ലസ്‌ടുവിലെങ്കിലും മാത്‌സ് പഠിച്ചിരിക്കണം. ആകെ 50 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.ഇതിന്റെ വിവരങ്ങൾ https://pgcuet.samarth.ac.in എന്ന സൈറ്റിലുണ്ട്. സെമസ്റ്റർ ഫീ 16,000 രൂപ. തുടക്കത്തിൽ 1000 രൂപ പ്ലേസ്മെന്റ് ഫീയും 16,000 രൂപ ഡിപ്പോസിറ്റും വേറെ അടയ്ക്കണം. ഹോസ്റ്റലിലെ പ്രതിമാസ ഫീ 200 രൂപ സ്കോളർഷിപ്പുണ്ട്. എംഎസ്‌സി ജയിക്കുന്നവർക്കു പിഎച്ച്ഡി പഠനത്തിനും സൗകര്യമുണ്ട്.
0 comments: