2024, ജനുവരി 26, വെള്ളിയാഴ്‌ച

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്സ്മെന്റ് സ്കീമിന് ജനുവരി 30 നുള്ളിൽ അപേക്ഷിക്കണം

 


സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ ഒന്ന് / രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് – റീ ഇംബേഴ്സ്മെന്റ് ചെയ്തു നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത.

ഒരു വർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്സിന് 20,000 രൂപയുമാണ്  സ്കോളർഷിപ്പ് തുകയായി നൽകുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാവുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.10 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. വിദ്യാർഥികളെ തെരെഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം 4398 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരെഞ്ഞെടുക്കുന്നത്.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട്   ഉണ്ടായിരിക്കണം. .www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090.

0 comments: