2024, ജനുവരി 25, വ്യാഴാഴ്‌ച

ഉന്നതി സ്‌കോളര്‍ഷിപ്പ്; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക്

 


ഉന്നതി സ്‌കോളര്‍ഷിപ്പില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക് പോകുന്നു. ഇവര്‍ക്കുള്ള വിസ പകര്‍പ്പുകള്‍ മന്ത്രി കെ രാധാകൃഷ്ണന്‍ കൈമാറി.

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഇവര്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുക്കിയത്. ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ജനുവരി 28 ന് യാത്ര തിരിക്കും.

നിയമസഭ ഓഫീസിലെത്തിയ വിദ്യാര്‍ത്ഥികളെ മന്ത്രി അഭിനന്ദിച്ചു. വിദേശ പഠനത്തില്‍ നിന്ന് കിട്ടുന്ന അവസരങ്ങള്‍ നാടിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കണമെന്ന് മന്ത്രി വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.


0 comments: