കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2024 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സഹായധനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ആർക്കൊക്കെ അപേക്ഷിക്കാം ?
കേരളത്തിന് അകത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു പ്രൊഫഷണല്‍ ബിരുദം, പി.ജി. പ്രൊഫഷണല്‍ പി.ജി., ഐ.ടി.ഐ., ടി.ടി.സി., പോളിടെക്നിക്, ജനറല്‍ നഴ്സിങ്, ബി.എഡ്., മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
സമർപ്പിക്കേണ്ട രേഖകൾ
- മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍ അല്ലെങ്കില്‍ ഒറിജിനല്‍) പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ് (ആദ്യപേജിന്റെയും അംശദായം അടച്ച പേജിന്റെയും വിവരങ്ങള്‍)
- ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്
- ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്
- റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്
- അപേക്ഷകന്‍/ അപേക്ഷക കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം
എങ്ങനെ അപേക്ഷിക്കാം ?
അപേക്ഷാഫോം www.agriworkersfund.org- ല്‍ നിന്ന് ലഭിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളോടൊപ്പം ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ജനുവരി ഒന്നുമുതല്‍ 31-ന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.
0 comments: