2024, ജനുവരി 18, വ്യാഴാഴ്‌ച

ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ദിവസേന രണ്ടു പരീക്ഷ വീതം

 

ഹയർസെക്കൻഡറി വാർഷിക മോഡല്‍ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു. ദിവസേന രണ്ട് പരീക്ഷകള്‍ വെച്ചാണ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തില്‍ രണ്ട് പരീക്ഷകള്‍ നടത്തിയതിനെതിരേ എതിർപ്പുകള്‍ ഉയർന്നിരുന്നു.അതിന് മുൻപുള്ള വർഷങ്ങളില്‍ ദിവസേന ഒരു പരീക്ഷ വെച്ചായിരുന്നു നടത്തിയിരുന്നത്.ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ. മാർച്ച്‌ ഒന്ന് മുതലാണ് പൊതുപരീക്ഷ. ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാവുമെന്ന് അധ്യാപകരും വിദ്യാർഥികളും ചൂണ്ടികാട്ടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നത് എന്നാണ് അധികൃതരുടെ മറുപടി.

0 comments: