ഗവേഷണ ഇന്റേൺഷിപ്പ് ചെയ്യുന്ന നാലാംവർഷ ബിരുദ വിദ്യാർഥികൾക്ക് സ്റ്റൈപ്പെന്‍ഡും ഇൻഷുറൻസ് പരിരക്ഷയും അക്കാദമിക് ക്രെഡിറ്റുകളും ലഭ്യമാക്കണമെന്ന് സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യു.ജി.സി.യുടെ നിർദേശം. ഇന്റേൺഷിപ്പ് ചെയ്യുന്ന കമ്പനികളാണ് മുൻകൂട്ടി നിശ്ചയിച്ച തുക വിദ്യാർഥികൾക്ക് നൽകേണ്ടത്.
യു.ജി.സി. മാർഗനിർദേശങ്ങൾ അനുസരിച്ച്, വിദ്യാർഥികളുടെ ഗവേഷണം സുഗമമാക്കുന്നതിന് സംസ്ഥാനതല സർവകലാശാലകൾ, കോളേജുകൾ,വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ക്ലസ്റ്റർ രൂപവത്കരിക്കണം. വിദ്യാർഥികൾക്ക് ഗവേഷണ ഇന്റേൺഷിപ്പ് ലഭ്യമാക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണം.നോഡൽ ഓഫീസറാണ് ഇന്റേൺഷിപ്പിനായി കമ്പനികളുമായി ചർച്ച നടത്തി അവസരം ഒരുക്കിനൽകേണ്ടത്.
0 comments: