2024, ജനുവരി 17, ബുധനാഴ്‌ച

ജെ.ഇ.ഇ മെയിൻസ് പരീക്ഷ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

 

ജോ​യ​ന്റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ മെ​യി​ൻ) 2024 പേപ്പർ 1 പരീക്ഷ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ബി.ഇ/ ബി.ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് https://jeemain.nta.ac.എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഇവിടെ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.ബി.ടെക്/ ബി.ഇ പേപ്പർ I പരീക്ഷ ജനുവരി 27, 29, 30, 31, ഫെബ്രുവരി1 തീയതികളിൽ നടത്തും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. രാവിലെ 9 മുതൽ 12 വരെയാണ് ആദ്യ ഷിഫ്റ്റ്. 3 മുതൽ 6 വരെ രണ്ടാം ഷിഫ്റ്റും.ജ​നു​വ​രി 24നാണ് ബി.​ആ​ർ​ക്, ബി ​പ്ലാ​നി​ങ് (പേ​പ്പ​ർ 2എ, 2​ബി) പരീക്ഷ.ഇതിന്റെ ​പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങ​ൾ കഴിഞ്ഞ ദിവസം അ​നു​വ​ദി​ച്ചിരുന്നു.സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ഹെ​ൽ​പ് ഡെ​സ്കി​ൽ വി​ളി​ക്കാം ( 011-40759000/011- 6922770).


0 comments: