2023-24 വർഷത്തെ ഐ ടി ഐ വിദ്യാർഥികൾക്കുള്ള പി എൻ ബി ഹൗസിങ് ഫിനാൻസ് പ്രോത്സാഹൻ സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ തുടങ്ങിയത് 2023 സെപ്തംബർ ഒന്നുമുതലാണ് .ഡിസംബർ 31 വരെ ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി .എന്നാൽ ഇപ്പോൾ ഇത് ജനുവരി 20 വരെ നീട്ടിയട്ടുണ്ട്
യോഗ്യത
- പത്താം ക്ലാസിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം.
- ഐ ടി ഐ പഠിക്കുന്ന വിദ്യാർത്ഥികളായിരിക്കണം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
- കുടുംബവരുമാനം 3 ലക്ഷത്തിൽ താഴെയിരിക്കണം
സ്കോളർഷിപ് തുക
15000 രൂപ
ആവശ്യമായ രേഖകൾ
- അപേക്ഷകന്റെ ഫോട്ടോ
- ഐഡന്റിറ്റി പ്രൂഫ്.
- വിലാസത്തിന്റെ തെളിവ്
- തഹസിൽദാരിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
- കഴിഞ്ഞ അധ്യയന വർഷത്തെ മാർക്ക് ഷീറ്റ്
- നിലവിലെ വർഷത്തെ ഫീസ് രസീതുകൾ
- അഡ്മിഷൻ ലെറ്റർ
- ബോണഫൈഡ് സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്ന ലിങ്കും അറിയാൻ താഴെ കാണുന്ന CLICK HERE 👇 ക്ലിക്ക് ചെയ്യുക
0 comments: