2024, ജനുവരി 13, ശനിയാഴ്‌ച

ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കോഴ്സ്: ഫിസിയോതെറാപ്പി ലിസ്റ്റില്‍ ഫസ്റ്റ്

 


ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഫിസിയോതെറാപ്പി മാറി കഴിഞ്ഞു ഭൗതിക സ്രോതസുകളും വ്യായാമരീതികളും ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച്‌ ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്ര ശാഖയാണ് ഇന്ന് ഫിസിയോതെറാപ്പി.ആരോഗ്യ മേഖലയിലെ ഒരു ചികിത്സാ രീതിയാണ് ഫിസിയോതെറാപ്പി. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത.

ഔഷധരഹിതമായ ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. രോഗകാരണങ്ങള്‍ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുദ്ധരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്.വേദനസംഹാരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആമാശയത്തിലെ അള്‍സര്‍ (മരുന്ന് അലര്‍ജി) ഉള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി ഏറെ ഫലപ്രദമാണ്. വേദനരഹിതമായ ഒരു ചികിത്സാരീതികൂടിയാണിത്.

പുത്തന്‍ സാധ്യതകള്‍

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഫിസിയോതെറാപ്പി മാറി കഴിഞ്ഞു. ഭൗതിക സ്രോതസുകളും വ്യായാമരീതികളും ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച്‌ ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്ര ശാഖയാണ് ഇന്ന് ഫിസിയോതെറാപ്പി. ഇതിന്റെ പ്രയോജനം ഇന്നെല്ലാ മേഖലകളിലും കാണാം.

ഫിസിയോതെറാപ്പി ഒരു തിരുമ്മു ചികിത്സയല്ല. മരുന്ന് രഹിത ചികിത്സയാണ്. ആധുനിക കാലഘട്ടത്തില്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാശാഖയുടെ പ്രാധാന്യം ഏറെ വര്‍ധിച്ചിരിക്കുകയാണ്.വൈദ്യചികിത്സയിലും ആരോഗ്യ പരിപാലനത്തിനുമൊക്കെ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8-ാം തീയതിയാണ് ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നത്.

പ്രസക്തി വര്‍ധിക്കുന്നു

വ്യാവസായികരംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണം കടന്നുവന്നതും പുതിയ ജീവിതക്രമങ്ങളും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത് ഫിസിയോതെറാപ്പിയുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് ഫിസിയോതെറാപ്പി വഹിക്കുന്നത്.

രോഗിയെ ഫിസിയോതെറാപ്പിസ്റ്റ് പരിശോധനയ്ക്ക് വിധേയമാക്കി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസിലാക്കിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക. ഭൗതിക സ്രോതസുകളും വ്യായാമമുറകളും ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന മോബിലൈസേഷന്‍, മാനിപുലേഷന്‍ ചികിത്സകളും തുടര്‍ വ്യായാമങ്ങളും രോഗം പൂര്‍ണമായും മാറ്റി ആശ്വാസമേകുന്നു.


0 comments: