2024, ജനുവരി 10, ബുധനാഴ്‌ച

പോളിടെക്നിക് കോളജുകളിൽ ഇന്റേൺഷിപ് ഇനി 6 മാസം

 

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ 3–വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ്പാക്കി പരിഷ്കരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കി. പാഠ്യക്രമം അതനുസരിച്ചു പരിഷ്കരിച്ചു..ത്രിവത്സര ഡിപ്ലോമ നടത്തുന്ന എല്ലാ പോളിടെക്നിക് കോളജുകളിലും ഈ സ്കീം നടപ്പിലാക്കും..4–6 മാസമായിരിക്കും ഇന്റേൺഷിപ്. ജനുവരി 31 മുതൽ ജൂലൈ 31 വരെ ഇതു നീളാം.വ്യവസായ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ‌ഇന്റേൺഷിപ് വിദ്യാർഥികളെ സഹായിക്കും

0 comments: