2024, ജനുവരി 11, വ്യാഴാഴ്‌ച

ലോജിസ്റ്റിക് പഠിക്കാം ജോലി നേടാം


രാജ്യം വളരെ വേഗത്തില്‍ പുരോഗതിയാര്‍ജിച്ചു വരികയാണ്. അതിവേഗത്തില്‍ ലോജിസ്റ്റിക്സ് നിരവധി അവസരങ്ങള്‍ നല്‍കുന്നു മാനേജ്മെന്റ് രംഗത്ത് നിരവധി കസ്റ്റമൈസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ കരുത്താര്‍ജ്ജിച്ചു വരുന്നു.സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും കൂടുതലായി ആരംഭിച്ചു വരുമ്പോള്‍ റീട്ടെയില്‍ മേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് രൂപപ്പെട്ടു വരുന്നത്. എഫ് എം സി ജി, വിപണനം, അഗ്രി ബിസിനസ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക് മാനേജ്മെന്റ് എന്നിവ റീട്ടെയില്‍ മേഖലയോടൊപ്പം ശക്തിയാര്‍ജിച്ചു വരുന്നു. റീട്ടെയില്‍ മേഖലയില്‍ മികച്ച തൊഴില്‍ നേടാൻ റീട്ടെയിലും ലോജിസ്റ്റിക്കിലുമുള്ള എംബിഎ പഠനം സഹായിക്കും.ഏത് ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കും രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങള്‍ വിഭാവനം ചെയ്യുന്ന കോഴ്സാണ് എംബിഎ ലോജിസ്റ്റിക് ആൻഡ് റീട്ടെയില്‍ മാനേജ്മെന്റ്.

0 comments: