2024 ജനുവരി 12, വെള്ളിയാഴ്‌ച

ബി.ഫാം ലാറ്ററല്‍ എൻട്രി: ഓണ്‍ലൈനായി അപേക്ഷിക്കാം

 

കേരളത്തിലെ വിവിധ സര്‍ക്കാര്‍/സ്വകാര്യ ഫാര്‍മസി കോളജുകളിലെ ബി.ഫാം (ലാറ്ററല്‍ എൻട്രി) കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷാ കമ്മീഷണര്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന കമ്പ്യുട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ പ്രവേശനത്തിന് യോഗ്യത നേടണം. വിദ്യാര്‍ഥികള്‍ ജനുവരി 16ന് വൈകുന്നേരം അഞ്ചു മണിയ്ക്ക മുമ്പ്  www.cee.kerala.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. പ്രോസ്പക്ടസ് ക്ലോസ് 7.3.5, 7.3.6 ല്‍ പറഞ്ഞിട്ടുള്ള  സര്‍ട്ടിഫിക്കറ്റ് ഫിക്കറ്റ്/അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in. ഹെല്‍പ് ലൈൻ നമ്പര്‍: 0471 2525300.

0 comments: