2024, ജനുവരി 2, ചൊവ്വാഴ്ച

അമൃത എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരീക്ഷക്ക് അപേക്ഷിക്കാം

 


അമൃത വിശ്വ വിദ്യാപീഠത്തില്‍2024ലെ എന്‍ജിനീയറിങ്‌ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ്‌ പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: https://www.amrita.eud/btech അമൃത സ്‌കൂള്‍ ഓഫ്‌ എന്‍ജിനീയറിങ്ങിന്റെ അമൃതപുരി, ബംഗളൂരു, ചെന്നൈ, കോയമ്ബത്തൂര്‍, അമരാവതി, മൈസൂരു, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ ബി.ടെക്‌ പ്രോഗ്രാമുകളിലേക്കാണു പ്രവേശനം.രണ്ട്‌ ഘട്ടങ്ങളിലായാണ്‌ പ്രവേശന പരീക്ഷ. ആദ്യഘട്ടം 2024 ജനുവരി 19 മുതല്‍ 22 വരെനടക്കും. രണ്ടാം ഘട്ടം മേയ്‌ 10 മുതല്‍ 14 വരെ നടത്താനാണ്‌ ആലോചന.ഇന്ത്യയിലെയും യു.എ.ഇയിലെയും 125ല്‍പരം നഗരങ്ങളില്‍ കമ്പ്യൂട്ടർ  അധിഷ്‌ഠിത ടെസ്‌റ്റ്‌ മോഡില്‍ നടത്തും. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌, ഇംഗ്ലീഷ്‌ എന്നിവയില്‍ നിന്ന്‌ 100 ചോദ്യങ്ങളുള്ള പരീക്ഷ രണ്ടര മണിക്കൂറാണ്‌.

0 comments: