2024, ഫെബ്രുവരി 25, ഞായറാഴ്‌ച

സി.എം.സി വെല്ലൂരില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ പ്രവേശനം

 

ക്രിസ്ത്യൻ മെഡിക്കല്‍ കോളജ് (സി.എം.സി) വെല്ലൂർ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഗ്രൂപ് എ: എം.ബി.ബി.എസ്, ബി.എസ്‍സി നഴ്സിങ് (വെല്ലൂർ, ചിറ്റൂർ കാമ്പസുകളില്‍); പാരാമെഡിക്കല്‍/അലൈഡ് ഹെല്‍ത്ത് സയൻസസ് ബിരുദ കോഴ്സുകള്‍.

ഗ്രൂപ് ബി: ഡിപ്ലോമ കോഴ്സുകള്‍- നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയൻസ്, പി.ജി ഡിപ്ലോമ -അലൈഡ് ഹെല്‍ത്ത് സയൻസസ്, എം.എസ്‍സി ബയോ എത്തിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, മെഡിക്കല്‍ ഫിസിക്സ്, എപ്പിഡെമിയോളജി, ക്ലിനിക്കല്‍ ന്യൂട്രീഷ്യൻ ആൻഡ് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്, മാസ്റ്റർ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ, മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി, എം.ഒ.ടി (അഡ്വാൻസ്ഡ് ഒ.ടി ഇൻ ന്യൂറോളജി, പീഡിയാട്രിക്സ്, മെന്റല്‍ ഹെല്‍ത്ത്).

ഫെലോഷിപ്പുകള്‍ -ആന്റി മൈക്രോബയല്‍ സ്റ്റിവാർഡ്ഷിപ് ഫോർ ക്ലിനിക്കല്‍ ഫാർമസിസ്റ്റ്, ഹോസ്പിറ്റല്‍ ക്വാളിറ്റി മാനേജ്മെന്റ്.സർട്ടിഫിക്കറ്റ് കോഴ്സുകള്‍: പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് കോഴ്സുകള്‍; എം.എസ് -ബയോ എൻജിനീയറിങ് കോഴ്സുകള്‍. വിജ്ഞാപനം https://admissions.cmcvellore.acinല്‍. ഗ്രൂപ് എ, ബി വിഭാഗങ്ങളില്‍ ഓണ്‍ലൈനായി മാർച്ച്‌ 21 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് കോഴ്സുകള്‍ക്ക് മേയ് ഏഴുവരെയും എം.എസ് ബയോഎൻജിനീയറിങ് കോഴ്സിലേക്ക് ജൂണ്‍ നാലുവരെയും അപേക്ഷിക്കാം. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: registrar@cmcvellore.ac.in.

0 comments: