2024, ഫെബ്രുവരി 18, ഞായറാഴ്‌ച

ചരിത്ര ഗവേഷണത്തിന് ഫെലോഷിപ്പുകള്‍

 

ന്യൂഡല്‍ഹിയിലെ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസർച്ച്‌ ചരിത്ര ഗവേഷണ പഠനത്തിന് 2023-24 വർഷം നല്‍കുന്ന ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പുകള്‍ക്ക് (ജെ.ആർ.എഫ്) ഓണ്‍ലൈനായി ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ichr.ac.in ല്‍ ലഭിക്കും.

രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്. ആകെ 80 ജെ.ആർ.എഫ് ആണ് സമ്മാനിക്കുക. പ്രതിമാസം 17,600 രൂപയും വാർഷിക കണ്ടിൻജൻസി ഗ്രാന്റായി 16,500 രൂപയും ലഭിക്കുന്നതാണ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. മുഴുവൻ സമയ ഗവേഷണ ജോലികള്‍ക്കാണ് ഫെലോഷിപ് നല്‍കുന്നത്. അപേക്ഷയുടെ പ്രിന്റൗട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ പിഎച്ച്‌.ഡി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 28നകം മെംബർ സെക്രട്ടറി, ഐ.സി.എച്ച്‌.ആർ, ന്യൂഡല്‍ഹി 110001 എന്ന വിലാസത്തില്‍ ലഭിക്കണം. 500 രൂപയാണ് അപേക്ഷാഫീസ്.

(എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല). ഓണ്‍ലൈൻ പ്രവേശന പരീക്ഷ, പ്രസന്റേഷൻ-കം ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ബംഗളൂരു, ന്യൂഡല്‍ഹി, ഗുവാഹതി, പുണെ സെന്ററുകളിലായാണ് പ്രവേശന പരീക്ഷ.വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഫെബ്രുവരി 25ന് അഡ്മിറ്റ് കാർഡ് ലഭിക്കും. എൻട്രൻസ് ടെസ്റ്റ് ഫെബ്രുവരി 29ന് നടക്കും.

0 comments: