കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തില്‍ ബി.എസ്സി.(ഓണേഴ്സ്) അഗ്രിക്കള്‍ച്ചർ കോഴ്സിലേക്കുള്ള മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച തൃശ്ശൂർ വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് കോളേജ് ഓഫ് ഫോറസ്ട്രി സെമിനാർ ഹാളില്‍ നടക്കും.2023-ലെ കെ.ഇ.എ.എം-നീറ്റ് പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ റാങ്ക് ലഭിച്ച വിദ്യാർഥികള്‍ക്കും സി.യു.ഇ.ടി. (ഐ.സി.എ.ആർ-യുജി) 2023 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർക്കും കോഴ്സിന്റെ പ്രവേശനത്തിനായി ഹാജരാകാം. വിവരങ്ങള്‍ക്ക്: www.kau.in
0 comments: