2024, ഫെബ്രുവരി 18, ഞായറാഴ്‌ച

സിനിമ, ടെലിവിഷൻ കോഴ്സുകള്‍ പഠിക്കാം

 

സിനിമ, ടെലിവിഷൻ രംഗത്തെ വിവിധ കോഴ്സുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് ടെസ്റ്റിന്റെ (എഫ്.ടി.ഐ.ഐ ജെ.ഇ.ടി-2024) രജിസ്ട്രേഷൻ ആരംഭിച്ചു.പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ പഠിക്കാനാഗ്രഹിക്കുന്നവർ ഈ പ്രവേശന പരീക്ഷ എഴുതണം. രണ്ട് പേപ്പറുകളിലായി 100 മാർക്കിന്റെ മൂന്ന് മണിക്കൂർ നീളുന്ന എഴുത്ത് പരീക്ഷയാണിത്.

യോഗ്യത

  • മൂന്ന് വർഷത്തെ ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ പി.ജി ഡിപ്ലോമ കോഴ്സിന് അപ്ലൈഡ് ആർട്സ്, ആർകിടെക്ചർ, പെയ്ന്റിങ്, സ്കള്‍പ്ച്ചർ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ ഫൈൻ ആർട്സ് കോഴ്സുകളില്‍ ബിരുദം.
  • മൂന്നു വർഷത്തെ ആനിമേഷൻ ആൻഡ് വിഷ്വല്‍ എഫക്‌ട്സ് ഡിസൈൻ യു.ജി സർട്ടിഫിക്കറ്റ് കോഴ്സിന് 12ാം ക്ലാസ് വിജയം, അല്ലെങ്കില്‍ പത്താം ക്ലാസും രണ്ടു വർഷത്തെ ഡിപ്ലോമയും.
  • മറ്റെല്ലാ കോഴ്സുകളിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദം

അപേക്ഷ ഫീസ്

ഒരു കോഴ്സിന് രജിസ്റ്റർ ചെയ്യാൻ 2000 രൂപയാണ് ഫീസ്. പെണ്‍കുട്ടികള്‍ക്കും പട്ടികജാതി, പട്ടികവർഗ, പി.ഡബ്ല്യു.ഡി വിഭാഗത്തിനും 600 രൂപ അടച്ചാല്‍ മതി. രണ്ട് കോഴ്സിന് അപേക്ഷിക്കുന്നവർ 3000 രൂപയും മൂന്ന് കോഴ്സിന് അപേക്ഷിക്കുന്നവർ 4000 രൂപയും അടക്കണം. പെണ്‍കുട്ടികള്‍ക്കും പട്ടികജാതി, പട്ടികവർഗ, പി.ഡബ്ല്യു.ഡി വിഭാഗത്തിനും രണ്ട് കോഴ്സുകള്‍ക്ക് 900 രൂപയും മൂന്ന് കോഴ്സുകള്‍ക്ക് 1200 രൂപയുമാണ് ഫീസ്.https://applyadmission.net/JET23-24/Registration.aspx എന്ന ലിങ്കില്‍ രജിസ്ട്രേഷൻ നടത്താം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച്‌ 17. ഏപ്രില്‍ ആറ്, അല്ലെങ്കില്‍ ഏഴ് തീയതികളിലായിരിക്കും പ്രവേശന പരീക്ഷ. മാർച്ച്‌ 27ന് അഡ്മിറ്റ് കാർഡുകള്‍ വിതരണം ചെയ്യും. വിശദവിവരം https://applyadmission.net/JET23-24/default.aspx എന്ന വെബ്സൈറ്റില്‍.

0 comments: