2024, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

സൗജന്യ നിരക്കില്‍ ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മൻ പഠനം

 

നോർക്ക റൂട്ട്സ് പുതുതായി കോഴിക്കോട് ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഒഇടി, ഐഇഎല്‍ടിഎസ്, ജർമൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിപിഎല്‍ വിഭാഗത്തിനും എസ് സി, എസ്ടി വിഭാഗത്തിനും പരിശീലനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എല്‍ വിഭാഗക്കാർക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ഫെബ്രുവരി 10ന് മുൻപായി നോർക്ക റൂട്ട്സിന്റെ nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച്‌ അപേക്ഷ സമർപ്പിക്കണം. ഫോണ്‍ :8802012345

0 comments: