2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ് ; അപേക്ഷ ക്ഷണിക്കുന്നു

  


കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, ബി.ഡി.എസ്. ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്‌സി ഫോറസ്ട്രി, എം.എസ്‌സി അഗ്രികൾച്ചർ, ബി.എസ്‌സി അഗ്രികൾച്ചർ, എം.വി.എസ്‌സി, ബി.വി.എസ്‌സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം, ഓൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്സുകൾക്ക് പഠിച്ചു കൊണ്ടിരിക്കുന്നവർക്കു സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.

0 comments: