2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

മികച്ച ജോലി സാധ്യതയുള്ള ഹോസ്പിറ്റാലിറ്റി, ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പഠിക്കാം


സ്വകാര്യമേഖലയിലെ 26 ഉൾപ്പെടെ, ദേശീയതലത്തിൽ 78 ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന 3-വർഷ ‘ബിഎസ്‌സി - ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ’ പ്രോഗ്രാമിലേക്ക് 2024–25ലെ പ്രവേശനത്തിനായി എൻസിഎച്ച്എം ജെഇഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം.‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി’ക്കു വേണ്ടി ‘നാഷനൽ ടെസ്റ്റിങ് ഏജൻസി’യാണു പരീക്ഷ നടത്തുന്നത്. ബിരുദം നൽകുന്നതു ന്യൂഡൽഹി ആസ്ഥാനമായ ജെഎൻയു (ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി). ). https://exams.nta.ac.in/NCHM വെബ്‌സൈറ്റിൽ മാർച്ച് 31ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. . അന്നു രാത്രി 11.30 വരെ അപേക്ഷാഫീയടയ്ക്കാം.അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻ‍ഡർ വിഭാഗക്കാർ 450 രൂപ. സാമ്പത്തിക പിന്നാക്കം 700 രൂപ. ജിഎസ്ടിയും സർവീസ് ചാർജും പുറമേ. ഒരാൾ ഒന്നിലേറെ അപേക്ഷ സമർപ്പിക്കരുത്.

0 comments: