2024, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

അമേരിക്കയില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാൻ ഇതാ അവസരം; 2025-2026 വര്‍ഷത്തെ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

യുഎസ്-ഇന്ത്യ വിദ്യാഭ്യാസ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) നടത്തിവരുന്ന പ്രശസ്‌തമായ ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പ് ഉൾപ്പെടെയുള്ള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി യു.എസ്.ഐ.ഇ.എഫ്. അറിയിച്ചു. യു.എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റിൻറെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻറെയും ധനസഹായത്തോടെ വിദ്യാർഥികൾക്ക് അക്കാദമിക, ഗവേഷണ, അദ്ധ്യാപന, തൊഴിൽപരമായ കഴിവുകൾ എന്നിവയെ സമ്പന്നമാക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിലൂടെ ഇന്ത്യയിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ ഇത്തരം എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ സഹായിച്ചിട്ടുണ്ട്. അത്തരം എക്‌സ്‌ചേഞ്ചുകളുടെയും സ്‌കോളർഷിപ്പ് പ്രോഗ്രാമുകളുടെയും ഭാഗമായിത്തീരുന്നതിന് അവസരം സിദ്ധിച്ച പൂർവ്വ വിദ്യാർത്ഥികൾ, അവരുടെ പാഠ്യവിഷയങ്ങളിലും തൊഴിൽ മേഖലകളിലും ഉന്നതമായ നേതൃപാടവം പ്രകടമാക്കിയിട്ടുണ്ട്. പഠനത്തിൽ അസാധാരണമായ മികവ് പ്രദർശിപ്പിച്ചിട്ടുളള ഇന്ത്യൻ വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിൽ പാണ്ഡ്യത്യമുളളവർ, അദ്ധ്യാപകർ, കലാകാരന്മാർ, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഫുൾബ്രൈറ്റ് പ്രോഗ്രാം 2025-2026 അധ്യയന വർഷത്തേക്ക് നേടാനായി ഇന്ത്യൻ പൗരന്മാരിൽ നിന്ന് യു.എസ്.ഐ.ഇ.എഫ്. ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, www.usief.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർക്ക് അവരുടെ എന്തെങ്കിലും സംശയങ്ങൾ ip@usief.org.in എന്ന ഇമെയിലിലേക്ക് അയക്കുകയോ ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ്.ഐ.ഇ.എഫ്. ഓഫീസുകളിലൊന്നുമായി ബന്ധപ്പെട്ട് ഉന്നയിക്കാവുന്നതുമാണ്. 

0 comments: