എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് എന്നീ മെഡിക്കല്‍/ ആയുഷ് ബിരുദ കോഴ്‌സുകളിലേക്കുള്ള നാഷനല്‍ എലിജിബിലിറ്റി- കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്- യു.ജി 2024) മേയ് 5 നടത്തും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ ചുമതല. വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍/ ഡെന്റല്‍ ബിരുദ പഠനത്തിന് നീറ്റ്- യു.ജി യോഗ്യത നേടണം. വിജ്ഞാപനവും ബുള്ളറ്റിനും https://exams.nta.ac.in/NEET ല്‍.
അപേക്ഷ ഫീസ്
ജനറല്‍/ എന്‍.ആര്‍.ഐ വിഭാഗത്തിന് 1700 രൂപ. ഇഡബ്ല്യുഎസ്/ ഒബിസി- എന്‍സിഎല്‍ വിഭാഗത്തിന് 1600 രൂപഎസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിന് 1000. കൂടാതെ പ്രോസസിങ് ചാര്‍ജും ജി.എസ്.ടിയും കൂടെ നല്‍കേണ്ടതുണ്ട്. മാര്‍ച്ച് 9ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മാര്‍ച്ച് 9 രാത്രി 11.50 വരെ ഫീസടക്കാം. ഓണ്‍ലൈനായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
യോഗ്യത
2024 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോ ടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു/ ഹയര്‍ സെക്കണ്ടറി/ തത്തുല്ല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/ എസ്.ടി/ ഒബിസി- എന്‍.സി.എല്‍/ പിഡബ്ല്യൂബിഡി 40 ശതമാനം മാര്‍ക്ക് മതിയാവും.
പരീക്ഷ
പരീക്ഷ കേന്ദ്രങ്ങള്‍ മേയ് 5 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2 മുതല്‍ 5.20 വരെയാണ് പരീക്ഷ. പരീക്ഷ ഘടനയും വിശദമായ സിലബസും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. കേരളത്തില്‍ വയനാട്, പത്തനംതിട്ട, പയ്യന്നൂര്‍, ആലപ്പുഴ/ ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/ മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മുന്‍ഗണന ക്രമത്തില്‍ നാല് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. പരീക്ഷ ഫലം ജൂണ്‍ 14ന് പ്രസിദ്ധപ്പെടുത്തും.
അഡ്മിഷന്‍
നീറ്റ് യു.ജി 2024 റാങ്കടിസ്ഥാനത്തില്‍ മെഡിക്കല്‍/ ഡെന്റല്‍/ ആയുഷ് ബിരുദ കോഴ്‌സുകളില്‍ കൗണ്‍സിലിങ് വഴിയാണ് അഡ്മിഷന്‍. പ്രവേശന മാനദണ്ഡങ്ങള്‍ അതത് റെഗുലേറ്ററി ബോഡികള്‍ നിഷ്‌കര്‍ഷിച്ച പ്രകാരമാകും. എം.ബി.ബി.എസ് പ്രവേശനം നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെയും (www.nmc.org.in) ബി.ഡി.എസ് പ്രവേശനം ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (www.dciindia.gov.in) ചട്ടങ്ങള്‍ക്ക് വിധേയമാണ്. വിവരങ്ങള്‍ യഥാസമയം www.mmc.nic.in ല്‍ ലഭിക്കും....
ആയുഷ് കോഴ്‌സുകളിലേക്ക് (BAMS/BSMS/BUMS) സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും (www.ccimindia.rog) BHMS കോഴ്‌സിലേക്ക് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയും (www.cchindia.com) ആണ് പ്രവേശന നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത്. ആയുഷ് അഡ്മിഷന്‍ സെന്‍ട്രല്‍ കൗണ്‍സിലിങ് കമ്മിറ്റിക്കാണ് (www.aaccc.gov.in) കൗണ്‍സിലിങ് ചുമതല. സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന കമ്മീഷണര്‍ നീറ്റ്- യു.ജി സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിച്ച് പ്രത്യേക മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ നല്‍കും.
നീറ്റ് യു.ജി റാങ്ക് നേടുന്നവര്‍ക്ക് മെഡിക്കല്‍/ ഡെന്റല്‍ ബിരുദ കോഴ്‌സുകളില്‍ 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകളിലും വിവിധ സംസ്ഥാനങ്ങളിലെ സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലും രാജ്യത്തെ കേന്ദ്ര സ്ഥാപനങ്ങള്‍/ സര്‍വ്വകലാശാലകള്‍/ കല്‍പിത സര്‍വ്വകലാശാലകള്‍/ സ്വകാര്യ മെഡിക്കല്‍/ ഡെന്റല്‍ കോളജുകള്‍ എന്നിവിടങ്ങളിലും സെന്‍ട്രല്‍ പൂള്‍ ക്വാട്ട സീറ്റുകള്‍, എന്‍.ആര്‍.ഐ/ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍, വിവിധ എയിംസുകള്‍, ജിപ്‌മെര്‍ എന്നിവിടങ്ങളിലും പ്രവേശനം തേടം
ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് പൂനെ (രജിസ്‌ട്രേഷന്‍ മാത്രം) രാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍/ വര്‍ധമാന മഹാവീര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സഫ്ദര്‍ജങ് ഹോസ്പിറ്റല്‍, ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജുകള്‍, ഡല്‍ഹി/ ബനാറസ്/ അലിഗര്‍ മുസ് ലിം സര്‍വകലാശാലകള്‍ അടക്കം നിരവധി സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനവും നീറ്റ് യു.ജി റാങ്കടിസ്ഥാനത്തിലാണ്. എം.സി.സി കൗണ്‍സിലിങ് വഴിയാണ് അഡ്മിഷന്‍.
NEET സിലബസ്
പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) എന്നിവയിൽ നിന്ന് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (ഒരു ശരിയായ ഉത്തരമുള്ള നാല് ഓപ്ഷനുകൾ) അടങ്ങിയിരിക്കും . ഓരോ വിഷയത്തിലും 50 ചോദ്യങ്ങൾ രണ്ട് വിഭാഗങ്ങളായി (എ, ബി) തിരിച്ചിരിക്കുന്നു. പരീക്ഷയുടെ ദൈർഘ്യം 200 മിനിറ്റായിരിക്കും (03 മണിക്കൂർ 20 മിനിറ്റ്),പാറ്റേൺ താഴെ കൊടുക്കുന്നു
NEET 2024 ഓൺലൈൻ അപേക്ഷ എങ്ങനെ സമർപ്പിക്കാം
NEET 2024 അപേക്ഷിക്കുന്നതിനായി NTA ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക https://neet.ntaonline.in/ . ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, NEET 2023 അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് ആവശ്യകതകളും മനസിലാക്കാൻ INFORMATION BULLETIN ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിക്കുക.
NEET 2024 ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ
അപേക്ഷകർക്ക് NEET 2024 അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം എന്നതിൻ്റെ ഘട്ടങ്ങൾ ചുവടെ പരിശോധിക്കാം.
- ആദ്യ ഘട്ടത്തിൽ അപേക്ഷകർ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സ്വയം രജിസ്റ്റർ ചെയ്യണം. Application Form പൂരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കും
- അടുത്ത ഘട്ടത്തിൽ, ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ മീഡിയം, പരീക്ഷാ കേന്ദ്ര വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുകയും രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.
- മൂന്നാം ഘട്ടത്തിൽ, ഉദ്യോഗാർത്ഥികൾ ആവശ്യമായ ഫീസ് അടച്ച് അപേക്ഷാ ഫോറം സമർപ്പിക്കണം.
ഘട്ടം 1: രജിസ്ട്രേഷൻ
NEET UG 2024-ന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ലിങ്ക് താഴെ നൽകിയിരിക്കുന്നു . അപേക്ഷകർ അതിൽ ക്ലിക്ക് ചെയ്യണം. താഴെ കാണിച്ചിരിക്കുന്നതുപോലെ NEET ൻ്റെ കാൻഡിഡേറ്റ് ലോഗിൻ തുറക്കും.
രജിസ്റ്റർ ചെയ്യുക .അപ്ലിക്കേഷൻ നമ്പർ ,പാസ്‌വേഡും ലഭിക്കും
ഘട്ടം 2: NEET UG 2024 അപേക്ഷാ ഫോം പൂരിപ്പിക്കൽ
- ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് 'ലോഗിൻ' ചെയ്യണം.
- അടുത്ത വിൻഡോയിൽ, ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകേണ്ടതുണ്ട്
- വ്യക്തിഗത വിശദാംശങ്ങൾ
- അവരുടെ പരീക്ഷ നടത്താൻ ആഗ്രഹിക്കുന്ന ഭാഷ(13 ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക).
- മുൻഗണനയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ മുൻഗണനയുടെ മൂന്ന് പരീക്ഷാ നഗരങ്ങൾ തിരഞ്ഞെടുക്കുക.
- വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം 'NEXT' ക്ലിക്ക് ചെയ്യുക
ഘട്ടം 3. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുന്നു
- ഫോട്ടോയും ഇടത്, വലത് വിരലുകളും തള്ളവിരലിൻ്റെ ഇംപ്രഷനും ഒപ്പും അപ്‌ലോഡ് ചെയ്യണം
- ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്‌ത ശേഷം, CONFIRMATION PAGE ലേക്ക് റീഡയറക്‌ടുചെയ്യും, അവിടെ വിശദാംശങ്ങൾ ശരിയാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഘട്ടം 4. അപേക്ഷാ ഫോമിൻ്റെ ഫീസ് അടയ്ക്കൽ
- അടുത്ത ഘട്ടത്തിൽ, അപേക്ഷകർ നീറ്റിൻ്റെ അപേക്ഷാ ഫീസ് അടക്കണം ജനറൽ വിഭാഗത്തിന് 1,700 രൂപയും ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 1600 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, ഭിന്നലിംഗക്കാർ വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്. നീറ്റ് അപേക്ഷാ ഫീസ് അടയ്‌ക്കുന്നതിന് മുമ്പ്അറിഞ്ഞിരിക്കേണ്ട ചില പോയിൻ്റുകളുണ്ട്.ഫീസ് അടയ്‌ക്കുന്ന രീതി ഓൺലൈനാണ്. അപേക്ഷകർക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയും എസ്ബിഐ/എച്ച്ഡിഎഫ്‌സി/ഐസിഐസിഐ/പേടിഎം പേയ്‌മെൻ്റ് ഗേറ്റ്‌വേ ഉപയോഗിച്ച് നെറ്റ് ബാങ്കിംഗ് വഴിയും അപേക്ഷാ ഫോമിൻ്റെ പേയ്‌മെൻ്റ് നടത്താം.
ഘട്ടം 5.CONFIRMATION പേജ്
- അപേക്ഷാ ഫീസ് പേയ്‌മെൻ്റുകൾ നടത്തിയ ശേഷം, CONFIRMATION പേജ് വിൻഡോ പ്രദർശിപ്പിക്കും. SUBMIT ക്ലിക്ക് ചെയ്യുന്നതിന് മുൻപ് CONFIRMATION പേജ് പറഞ്ഞിരിക്കുന്ന എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അവ പരിശോധിച്ചുറപ്പിക്കണം.എല്ലാം ശരിയാണെങ്കിൽ SUBMIT ക്ലിക്ക് ചെയ്യുക. ഭാവി റഫറൻസിനായി പേജിൻ്റെ കുറഞ്ഞത് 3-4 പ്രിൻ്റൗട്ടുകളെങ്കിലും എടുക്കണം
0 comments: