2024-25 അധ്യയനവർഷംമുതല്‍ ദേശീയ ബിരുദ പൊതുപരീക്ഷ (സി.യു.ഇ.ടി.-യു.ജി.) ഓണ്‍ലൈനിനുപുറമേ ഓഫ്‌ലൈനായി നടത്തുന്നത് പരിഗണിക്കുന്നതായി യു.ജി.സി.വ്യക്തമാക്കി. ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ഉദ്യോഗാർഥികളെ പരിഗണിച്ചാണ് നടപടിയെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ അധ്യക്ഷൻ എം. ജഗദീഷ് കുമാർ പറഞ്ഞു. ഒപ്പം ഹൈബ്രിഡ് രീതി പരീക്ഷാദിവസങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും കണക്കുകൂട്ടുന്നു.സി.യു.ഇ.ടി. മൂന്നാം പതിപ്പില്‍ മാറ്റങ്ങള്‍ പരിഗണനയിലുണ്ട്. രാവിലെ ഒമ്പ തുമുതല്‍ 11 വരെ, ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടുവരെ, വൈകീട്ട് നാലുമുതല്‍ 5.30 വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തിയേക്കും. തിരഞ്ഞെടുക്കാൻ കഴിയുന്ന വിഷയങ്ങള്‍ ആറായി കുറയ്ക്കും. കൂടുതല്‍ രജിസ്ട്രേഷനുള്ള വിഷയങ്ങള്‍ക്ക് ഒ.എം.ആർ. പരീക്ഷാ ഏർപ്പെടുത്തും.
0 comments: