കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട് മുതല്‍ 16 വരെ നടക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി.
എട്ടിന് രാവിലെ സംസ്‌കൃതം സാഹിത്യം, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഡാന്‍സ് - മോഹിനിയാട്ടം, മ്യൂസിക് ഉച്ചകഴിഞ്ഞ് കമ്പാരിറ്റീവ് ലിറ്ററേച്ചര്‍, സൈക്കോളജി, സംസ്‌കൃതം വേദാന്തം എന്നീ പ്രോഗ്രാമുകളിലേയ്‌ക്കുളള പ്രവേശന പരീക്ഷകളാണ് നടക്കുക.
ഒന്‍പതിനു രാവിലെ മലയാളം, ഡാന്‍സ്-ഭരതനാട്യം, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രസീഡിംഗ്‌സ് ഇന്‍ ഹിന്ദി, ഉച്ചകഴിഞ്ഞ് ഹിസ്‌റ്ററി, ഹിന്ദി, 15ന് രാവിലെ സംസ്‌കൃതം ജനറല്‍, തീയറ്റര്‍, എം. എസ്. ഡബ്ല്യു., സംസ്‌കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ് എം. പി. ഇ. എസ്, സോഷ്യോളജി, 16ന് രാവിലെ എം.എഫ്.എ, സംസ്‌കൃതം ന്യായം, അറബിക്, ഫിലോസഫി, ജ്യോഗ്രഫി, ഉച്ചകഴിഞ്ഞു മ്യൂസിയോളജി, വേദിക് സ്‌റ്റഡീസ്, ഉര്‍ദു എന്നീ പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷ നടക്കും. എം. എഫ്. എ., തിയറ്റര്‍, മ്യൂസിക്, ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഭിരുചി/ പ്രാക്‌ടിക്കല്‍/പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍/ ഇന്റര്‍വ്യൂ എന്നിവ പ്രവേശന പരീക്ഷ എഴുതുന്ന ദിവസം തന്നെ കാലടി മുഖ്യക്യാമ്ബസില്‍ നടക്കും. എം.എഫ്.എ. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍, പ്രവേശനപ്പരീക്ഷ കഴിഞ്ഞാലുടന്‍ പെയിന്റിങ് വിഭാഗം തലവന് സമര്‍പ്പിക്കണം.
എം.പി.ഇ.എസ്. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവര്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്‌റ്റിനായി പ്രവേശന പരീക്ഷയുടെ അന്നേ ദിവസം രാവിലെ എട്ടിന് കാലടി മുഖ്യ ക്യാമ്പസിലുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
0 comments: