2024, നവംബർ 8, വെള്ളിയാഴ്‌ച

കേരള പ്രവാസികളുടെ മക്കൾക്ക് നോർക്ക - റൂട്ട്‌സ് ഡയറക്‌ടർ സ്‌കോളർഷിപ്പ്



തിരുവനന്തപുരം: പ്രവാസി മലയാളികളുടെയും നാട്ടിലേക്ക് മടങ്ങിയ  പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടർസ്സ്‌ സ്കോളർഷിപിന് അപേക്ഷകൾ സ്വാഗതം ചെയ്യുന്നു.


വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത, രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തിട്ടുള്ള മുൻ പ്രവാസികളുടെ മക്കൾക്കും പ്രവാസി മലയാളികളുടെ മക്കൾക്കും അപേക്ഷികാം. പിജി കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും, 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30, 2024-നകം അപേക്ഷിക്കണം. നോർക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരിയാണ് സ്ഥിതിഗതികൾ അറിയിച്ചത്.


www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. വിശദാംശങ്ങൾ 0471-2770528/2770543/2770500,എന്നീ നമ്പറുകളിലും  നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെൻ്റർ ടോൾ ഫ്രീ 1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന്, മിസ് കാൾ സേവനം) ലഭ്യമാണ് .


0 comments: