കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് ലഭിക്കാനുള്ള പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ പദ്ധതിയിൽ പങ്കെടുക്കാൻ, താഴെ പറയുന്ന കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ:
പഠന കോഴ്സുകൾ
2024-25 അധ്യായന വർഷത്തിൽ ദേശീയ, സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലൂടെ എം.ബി.ബി.എസ്, എഞ്ചിനീയറിങ്, എം.സി.എ, എം.ബി. എ, എം.എസ്. സി, ബി.എസ്.സി നഴ്സിങ്, ബി.ഡി.എസ്, ബിഫാം, എംഫാം, ബി.എസ്.സി ഫോറസ്ട്രി, എം.എസ്.സി ഫോറസ്ട്രി, എം.എസ്.സി അഗ്രിക്കൽച്ചർ, എം.വി.എസ്.സി, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം, പോസ്റ്റ് ഡോക്ടറൽ ഡിഗ്രി എന്നിവയിലെ കോഴ്സുകളിൽ ഒന്ന് പടിക്കുന്നവർക്കാണ് അപേക്ഷിക്കാവുന്നത്.
അപേക്ഷകർക്കുള്ള യോഗ്യത
2024 മാർച്ച് മാസത്തിനകം അംഗത്വം നേടിയ തൊഴിലാളികളുടെയും മക്കളും മാത്രം ഈ ആനുകൂല്യത്തിന് അർഹരാണ്.
അപേക്ഷ സമർപ്പിക്കുന്നതിന്റെ രീതി
അപേക്ഷ ഫോം, മറ്റ് വിശദാംശങ്ങൾ എല്ലായിടത്തും ഉള്ള ജില്ല ഓഫീസുകളിൽ ലഭ്യമാണ്.
വെബ്സൈറ്റ്: kmtwwfb.org.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 15.
0 comments: