എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു.യോഗ്യത:സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ മത ന്യൂനപക്ഷണങ്ങളായി മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരാകണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 6000 /-രൂപയാണ് സ്കോളർഷിപ്പ് .ബി.പി .എൽകാർക്കും അപേക്ഷിക്കാൻ മുൻഗണന ഉണ്ട് .ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും. ഒറ്റത്തവത്തവണമാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.
കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കുടുംബ വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തംപേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിവരങ്ങള്‍ക്ക്: 0471-2302090,2300524 .
അപേക്ഷിക്കേണ്ട രീതി :
- www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ scholarship-APJ Abdul Kalam ലിങ്കിൽ ക്ലിക്ക് ചെയ്യുക .
- APPLY ONLINE-ൽ ക്ലിക്ക് ചെയ്യുക .
- മറ്റു സ്കോളര്ഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.
- online-ലൂടെ അപേക്ഷ നൽകിയതിനു ശേഷം ലഭിക്കുന്ന USER ID&PASSWORD വെച്ച് LOGIN ചെയ്‌തു PHOTO,SIGNATURE,SSLC CERTIFICATE UPLOAD ചെയ്യുക.
- സ്കോളര്ഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം view/print application ക്ലിക്ക് ചെയ്‌ത് രജിസ്‌ട്രേഷൻ ഫോമിൻറെ പ്രിൻറ് എടുക്കുക
- പ്രിന്റ് ഔട്ടുo ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം.
- ആധാർ കാർഡിന്റെ /എൻ പി ആർ കാർഡിന്റെ സ്കാൻ ചെയ്ത പകർപ്പ്.
- Sslc /plus 2/vhse മാർക്ക്‌ഷീറ്റിന്റെ പകർപ്പ്.
- റേഷൻ കാർഡിന്റെ പകർപ്പ്.
- അലോട്മെന്റ് മെമ്മോയുടെ പകർപ്പ്.
- രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്.
- പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിരിക്കുന്ന ഉദ്യോഗസ്ഥനോ ONLINE പരിശോധിക്കണം.
- നിശ്ചിത ശതമാനം മാർക്ക് ഉണ്ടോയെന് ഉറപ്പ് വരുത്തുക.
- അപേക്ഷകൾ സുക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാപനമേധാവി അംഗീകരിക്കണം.
- വരുമാന സർട്ടിഫിക്കറ്റ് ഉൽപെടുത്തണം.
- എല്ല രേഖകളും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.
- നിശ്ചിത തിയതിക്കകം അപേക്ഷകൾ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം.
അപേക്ഷർ ഹാജരാക്കേണ്ട രേഖകൾ
സ്ഥാപനമേധാവികളുടെ ശ്രദ്ധയ്ക്ക്
0 comments: