2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പോസ്റ്റ്-മെട്രിക് സ്കോളർഷിപ് 2020-21 എങ്ങനെ അപേക്ഷിക്കാം

2020-21 അധ്യയനവർഷത്തിലേക്കുള്ള പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. ന്യൂനപക്ഷമതവിഭാഗങ്ങളിൽ പെട്ട, ഹയർസെക്കൻഡറി, ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പാണിത്. ന്യൂനപക്ഷ കാര്യമന്ത്രാലയമാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്. എല്ലാ വർഷവും പുതുതായി 5 ലക്ഷത്തോളം സ്കോളർഷിപ്പുകൾ അനുവദിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികൾ www.scholarships.gov.in (NSP) എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത

 • കഴിഞ്ഞ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്കോ തത്തുല്യമായ ഗ്രേഡോ വാങ്ങിയ, ഹയർ സെക്കൻഡറി, ITI, വൊക്കേഷണൽ, തലങ്ങളിൽ പഠിക്കുന്നവർക്കും, പ്രഫഷണൽ അല്ലാത്ത ഡിഗ്രി, പി.ജി കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
 • കുടുംബത്തിന്റെ വാർഷികവരുമാനം രണ്ടു ലക്ഷത്തിൽ കവിയരുത്.
 • അപേക്ഷകർ മുസ്ലിം ,സിഖ് ,ജൈന ,പാഴ്സി ,budhist ,വിഭാഗത്തിൽ പെട്ട ന്യൂന പക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാത്ഥികൾ ആയിരിക്കണം 

പുതിയതായി അപേക്ഷിക്കുന്നവർ-

 • അപേക്ഷാർഥിയുടെ വാർഷികവരുമാനം പ്രഥമമായി കണക്കാക്കുന്നു. അതിനാൽ, അപേക്ഷാർഥികൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
 • വാർഷിക വരുമാനം തുല്യമായി വന്നാൽ, അപേക്ഷാർഥികളുടെ ജനനത്തിയതി ക്രമത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു. (പ്രായം കൂടിയ ആൾക്ക് മുൻഗണന എന്ന രീതിയിൽ).

അപേക്ഷ പുതുക്കുന്നവർ-

 • മെറിറ്റ് ലിസ്റ്റ് ഉണ്ടായിരിക്കുന്നതല്ല.
 • കഴിഞ്ഞ മെയിൻ പരീക്ഷയിൽ 50% ത്തിന് മുകളിൽ മാർക്കോ, ഗ്രേഡോ വാങ്ങിയവർക്ക് സ്കോളർഷിപ് പുതുക്കി നൽകുന്നു. 

സെലക്ഷൻ പ്രോസസ്

വാർഷികവരുമാനം, മാർക്ക്, ജനനതീയതി സീനിയോറിറ്റി എന്നിവ അനുസരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു.

അനുവദിക്കുന്ന തുക

 •  11-12 ക്ലാസുകൾക്കുള്ള അഡ്മിഷൻ & ട്യൂഷൻ ഫീസ് : വർഷത്തിൽ 7000 രൂപ.
 •  ടെക്നിക്കൽ, വൊക്കേഷണൽ കോഴ്സുകളിലെ 11-12 ക്ലാസുകൾ: വർഷത്തിൽ 10,000 രൂപ.
 • UG, PG കോഴ്സുകൾക്കുള്ള അഡ്മിഷൻ & ട്യൂഷൻ ഫീസ് : വർഷത്തിൽ 3000 രൂപ.

Maintenance allowance

 • ഹയർ സെക്കൻഡറി, ടെക്നിക്കൽ,  വൊക്കേഷണൽ, തലങ്ങളിൽ പ്ലസ് വൺ, പ്ലസ്ടു :  മാസം 230 രൂപ 

     : മാസത്തിൽ 380 രൂപ (ഹോസ്റ്റൽ വിദ്യാർഥികൾക്ക്).

 • ടെക്നിക്കൽ, പ്രഫഷണൽ ഒഴികെയുള്ള UG, PG കോഴ്സുകൾ : മാസം 300 രൂപ.

     : മാസം 570 രൂപ (ഹോസ്റ്റൽ വിദ്യാർഥികൾക്ക്).

 • M.Phil & Ph.D കോഴ്സുകൾ: 550 രൂപ.

    : 1200 രൂപ (ഹോസ്റ്റൽ വിദ്യാർഥികൾക്ക്)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 30 ഒക്ടോബർ 2020

30% സംവരണം പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-

 • രേഖകളും വാദങ്ങളും സത്യസന്ധമായിരിക്കണം. തെറ്റായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
 • ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഒന്നിലധികം ഒരാൾക്ക് അനുവദിക്കില്ല.
 • ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർക്ക് മാത്രമേ സ്കോളർഷിപ്പ് അനുവദിക്കൂ.

*ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും കൃത്യമായി നൽകണം.

*ബാങ്ക് ഡീറ്റയിൽസിൽ തെറ്റ് വന്നാൽ, സ്കോളർഷിപ്പ് റദ്ദാകുകയോ, സ്കോളർഷിപ് അനുവദിച്ചെങ്കിൽ പോലും തുക ലഭ്യമാകാതിരിക്കുകയോ ചെയ്യാം.

*ബാങ്ക് അക്കൗണ്ട് അപേക്ഷാർത്ഥിയുടെ പേരിൽ തന്നെ ആയിരിക്കണം.

*സ്കോളർഷിപ്പിന്റെ കാലാവധി കഴിയും വരെ അക്കൗണ്ട് ആക്ടിവേറ്റ് ആയിരിക്കാൻ ശ്രദ്ധിക്കുക. 

 •  ആധാർ നമ്പറും അനുബന്ധ രേഖകളും കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.
 • ഒരു വർഷത്തിൽ കുറവ് കാലാവധിയുള്ള കോഴ്സുകൾക്കും സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും സ്കോളർഷിപ്പ് അനുവദിക്കില്ല. 

ആവശ്യമുള്ള രേഖകൾ

 • വരുമാന സർട്ടിഫിക്കറ്റ്
 • Bonafide certificate
 • Nativity certificate
 • Caste certificate
 • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
 • ആധാർ കാർഡ്
 • ബാങ്ക് പാസ്ബുക്
 • മാർക്ക് ലിസ്റ്റിന്റെ കോപ്പി


യോഗ്യരായ വിദ്യാർത്ഥികൾ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 30 നു മുമ്പു തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്കോളർഷിപ്പ് ലഭ്യമാകുന്നത് തുടരണമെങ്കിൽ  വർഷാവസാന പരീക്ഷകളിൽ 50% ത്തിൽ കുറയാതെ മാർക്ക് കരസ്ഥമാക്കേണ്ടതാണ്. അറ്റൻഡൻസിൽ കുറവ് വന്നാലോ, അച്ചടക്ക നടപടികൾ ലംഘിച്ചാലോ സന്നദ്ധ സ്ഥാപനത്തിന് സ്കോളർഷിപ്പ് റദ്ദാക്കാൻ സാധിക്കും.


2 അഭിപ്രായങ്ങൾ: