2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

OBC വിഭാഗക്കാർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം


കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് OBC പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ കൊടുക്കാം. ഒ.ഇ.സി വിഭാഗക്കാർ ഈ സ്കോളർഷിപ്പിന് പരിഗണിക്കപ്പെടുന്നതല്ല.

യോഗ്യത

 • കഴിഞ്ഞ വർഷത്തെ വാർഷികപരീക്ഷയിൽ 80% ത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയിരിക്കണം.

(ഈ വർഷം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല).

 • കുടുംബത്തിന്റെ വാർഷികവരുമാനം 2,50,000 രൂപയിൽ കവിയരുത്.

അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ഒരു കുടുംബത്തിൽ നിന്നും 2 ൽ കൂടുതൽ പേർക്ക് സ്കോളർഷിപ്പ് അനുവദിക്കില്ല.
 • വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ആരെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ അപേക്ഷയോടൊപ്പം സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
 • അപേക്ഷയുടെ ഒപ്പം ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
 • 2020-21 വർഷത്തെ സ്കോളർഷിപിനുവേണ്ട അപേക്ഷാഫോറത്തിന്റെ മാതൃക www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
 • ഫോറം പൂരിപ്പിച്ച് പ്രധാനാധ്യാപകനെ എൽപ്പിക്കണം. ഫോറത്തിൽ ഉള്ള വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവനയിൽ രക്ഷിതാവിന്റെ ഒപ്പ് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
 • ഉയർന്ന മാർക്ക് ശതമാനം, കുറഞ്ഞ വരുമാനം എന്നിവ കണക്കാക്കിയാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. ആയതിനാൽ, അപേക്ഷാർഥികൾക്ക്  എല്ലാവർക്കും സ്കോളർഷിപ്പ് ലഭിക്കണമെന്നില്ല.
 • ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പർ അടങ്ങിയ ഭാഗത്തിന്റെ ഫോട്ടോസ്റ്റാറ്റും സമർപ്പിക്കണം. ബാങ്ക് വിവരങ്ങളെല്ലാം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.

*സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 30.09.2020 വൈകിട്ട് 4 മണി വരെ.

*അപൂർണമായതോ, അവസാന തീയതിക്ക് ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടുന്നതല്ല.

സ്കൂൾ അധികൃതർക്കുള്ള നിർദ്ദേശങ്ങൾ

 • അർഹതയുള്ള കുട്ടികൾക്ക് അപേക്ഷാഫോറത്തിന്റെ പകർപ്പ് ലഭ്യമായിട്ടുണ്ടോ എന്നും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം.
 • രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കണം.
 • 1-8 ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളുടെ സ്കോർ നിർണയിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സൂചന 3 ലെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കണം.
 • 9 ൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ സ്കോർ നിർണയിക്കുന്നതിന് സൂചന 4 ലെ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കണം.
 • അപേക്ഷാർഥികളുടെ മാർക്ക്, ജാതി, വരുമാനം, എന്നിവയുടെ കൃത്യത കണിശമായി ഉറപ്പുവരുത്തണം.
 • അപേക്ഷകളിലെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടൽ വഴി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഓൺലൈനായി അയക്കണം. 2020 ഒക്ടോബർ 15 വരെ ഡാറ്റ എന്റർ ചെയ്യാവുന്നതാണ്. ഇതിനു സഹായകമായ മാന്വൽ  ഇ-ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്.
 • ഡാറ്റ എൻട്രി സംബന്ധിച്ച പ്രശ്നങ്ങൾ egrantz3.0helpline@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്ത് അറിയിക്കാവുന്നതാണ്.
 • പോർട്ടലിൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ  എന്റർ ചെയ്യുമ്പോൾ, അക്കൗണ്ടിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ട്രാൻസാക്ഷൻ  നടന്നിട്ടുണ്ടെന്നും, അക്കൗണ്ട് ആക്ടിവേറ്റ് ആണെന്നും ഉറപ്പുവരുത്തുക.
 • വേറെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ അപേക്ഷ സ്വീകരിക്കേണ്ടതില്ല.
 • അപേക്ഷാർഥിയുടെ ജാതി, വരുമാനം എന്നിവയിൽ സംശയം വന്നാൽ, റവന്യൂ അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. 
 • ഈ സ്കീം വഴി ലഭ്യമാകുന്ന തുക തിരിച്ചടയ്ക്കാൻ സംവിധാനമില്ല.

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുക 

https://bcdd.kerala.gov.in/wp-content/uploads/2020/09/OBC-Prematric-Scholarship-2020-21-9.pdf


0 comments: