പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2020-21 അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ SSLC/പ്ലസ്ടു/VHSE തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2020 സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
2019-20 അധ്യയന വർഷത്തിൽ കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതങ്ങളിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവുക.
*സ്കോളർഷിപ്പ് തുക 10,000 രൂപയാണ്.
**അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2020 ഒക്ടോബർ 30
*ഹെൽപ് ലൈൻ : 0471-2302090, 2300524
സെലക്ഷൻ പ്രോസസ്
- BPL അപേക്ഷകർക്കാണ് മുൻഗണന.
- BPL അപേക്ഷകരുടെ അഭാവത്തിലാണ് APL അപേക്ഷകരിൽ 8 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ പരിഗണിക്കുന്നത്.
- സ്കോളർഷിപ്പ് നൽകുന്നതിനായി വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബവാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
- അപേക്ഷാർഥികൾ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റു വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- സൈറ്റിൽ പ്രവേശിച്ച് Scholarship-Prof. Joseph Mundassery Scholarship (PJMS) എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
- Apply online എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നേരത്തേ വേറെ സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ വെച്ച് ലോഗിൻ ചെയ്യാവുന്നതാണ്. അല്ലങ്കിൽ ആവശ്യപ്പെട്ട വിവരങ്ങൾ നല്കി Submit ചെയ്യുക.
- ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന user ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്ത് photo, Income certificate, SSLC certificate, Ration card copy തുടങ്ങി ആവശ്യമുള്ള രേഖകൾ സമർപ്പിക്കുക.
- View/print Application എന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- ഈ പ്രിന്റ് ഔട്ടും താഴെ പറയുന്ന രേഖകളും വിദ്യാർഥി പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
- രജിസ്ട്രേഷൻ പ്രിന്റൗട്ട്.
- മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
- ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉണ്ടായിരിക്കണം).
- ബാങ്കിൽ സ്വന്തം പേരിലുള്ള അക്കൗണ്ട് ആയിരിക്കണം.
- ആധാർ കാർഡ്/ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- കമ്മ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ രേഖ).
- റേഷൻ കാർഡിന്റെ പകർപ്പ്.
- അപേക്ഷാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
- സമർപ്പിച്ചിരിക്കുന്ന രേഖകളുടെ സാധുത ഓൺലൈനായി പരിശോധിക്കുക.
- പരിശോധിച്ച് കഴിഞ്ഞ് സാധുവായ അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈനായി അംഗീകരിക്കണം.
- അപേക്ഷയുട ഒപ്പം വരുമാന സർട്ടിഫിക്കറ്റിന്റെ അസ്സൽ ഉൾപ്പെടുത്തിയിരിക്കണം.
- ബാങ്ക് വിവരങ്ങൾ കൃത്യമാണോ എന്ന് പ്രത്യേകം പരിശോധിക്കണം.
- വിഞ്ജാപനത്തിൽ പറഞ്ഞിരിക്കുന്ന തീയതിക്കകം തന്നെ സ്ഥാപന മേധാവി അപേക്ഷകൾ പരിശോധിച്ച് അംഗീകരിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവിയായിരിക്കും ഉത്തരവാദി.
- വേരിഫൈ ചെയ്ത് അപ്രൂവ് ചെയ്ത അപേക്ഷകൾ സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആവശ്യപ്പെടുമ്പോൾ മാത്രം ഇവ ഹാജരാക്കേണ്ടതാണ്.
0 comments: