കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളിൽ പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് വിദ്യാസമുന്നതി സ്കോളർഷിപ്പ്. കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ആണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്.
പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ ബിരുദാനന്തര കോഴ്സുകൾ ചെയ്യുന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന വിദ്യാ സമുന്നതി സ്കോളർഷിപ്പിന് വേണ്ട യോഗ്യതയും മാർഗ്ഗനിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.
യോഗ്യത
- കേരളത്തിൽ താമസിക്കുന്ന, സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം അപേക്ഷാർഥികൾ.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷാർഥിക്ക് 35 വയസ്സ് തികയുവാൻ പാടുള്ളതല്ല.
- 5 വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾ 4, 5 വർഷങ്ങളിൽ പോസ്റ്റ് ഗ്രാജുവേഷൻ വിഭാഗത്തിലാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.
- ഇന്റഗ്രേറ്റഡ് കോഴ്സുകൾ ചെയ്യുന്നവർക്ക് പ്ലസ് ടു തലത്തിൽ 70% മാർക്ക് ഉണ്ടായിരിക്കണം.
- കേന്ദ്ര-കേരള സർക്കാരുകൾ അനുവദിക്കുന്ന മറ്റ് സ്കോളർഷിപ്പുകളോ സ്റ്റൈപ്പൻഡുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
- ബിരുദ കോഴ്സിൽ താഴെപ്പറയും പ്രകാരം മാർക്ക് നേടിയിട്ടുള്ളവരായിരിക്കണം.
- സയൻസ് - 60% മാർക്ക്/ തത്തുല്യ ഗ്രേഡ്
- ആർട്സ് & കൊമേഴ്സ് - 55% മാർക്ക്/ തത്തുല്യ ഗ്രേഡ്
- നിയമം & മാനേജ്മെന്റ്- 55% മാർക്ക് തത്തുല്യ ഗ്രേഡ്
- മെഡിക്കൽ & ടെക്നിക്കൽ - 55% മാർക്ക് തത്തുല്യ ഗ്രേഡ്
സ്കോളർഷിപ്പ് തുക, എണ്ണം
പ്രൊഫഷണൽ കോഴ്സ്
- പ്രതിവർഷം 16,000/- രൂപ
- 250 സ്കോളർഷിപ്പുകൾ നൽകപ്പെടുന്നു
നോൺ-പ്രൊഫഷണൽ കോഴ്സ്
- പ്രതിവർഷം 10,000/- രൂപ
- 1960 സ്കോളർഷിപ്പുകൾ നൽകപ്പെടുന്നു.
സെലക്ഷൻ പ്രോസസ്
സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ആണ് സ്കോളർഷിപ്പ് നൽകപ്പെടുന്നത്.
കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകും.
ഇത്തരത്തിൽ കുറവ് വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകി കൊണ്ടും, സർക്കാറിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചുമാണ് സ്കോളർഷിപ്പുകൾ അനുവദിക്കുന്നത്.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കേരളത്തിലെ യൂണിവേഴ്സിറ്റി അംഗീകൃത സർക്കാർ എയ്ഡഡ് സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആന്റ് സയന്റിഫിക്ക് സ്ഥാപനങ്ങൾ, കേന്ദ്ര സർവ്വകലാശാലകൾ, അഖിലേന്ത്യാ തല മത്സര പരീക്ഷകൾ വഴി അഡ്മിഷൻ ലഭിക്കുന്ന കോഴ്സുകൾ.
അപേക്ഷാർഥികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ-
- ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- www.kswcfc.org എന്ന വെബ്സൈറ്റിലെ "ഡാറ്റാ ബാങ്കിൽ" ഒറ്റത്തവണ മാത്രം നിർബന്ധ രജിസ്ട്രേഷൻ നടത്തി കിട്ടിയ രജിസ്റ്ററ്റർ നമ്പർ ഉപയോഗിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ.
- ആവശ്യമുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- കഴിഞ്ഞ വർഷങ്ങളിൽ ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ നടത്തിയിട്ടുള്ള വരാണെങ്കിൽ അപ്രകാരം ലഭിച്ച രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഈ വർഷത്തെ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കുക.
- അപേക്ഷകർക്ക് ഏതെങ്കിലും നാഷണലൈസ്ഡ്/ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ശാഖകളിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
- ഓൺലൈൻ അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന് തപാലിൽ അയച്ചുകൊടുക്കേണ്ടതില്ല.
- സ്കോളർഷിപ്പുകൾ നൽകുന്നത് സംബന്ധിച്ച അന്തിമതീരുമാനം കോർപ്പറേഷന്റേതായിരിക്കും. ഇക്കാര്യത്തിൽ അപ്പീലുകൾ സ്വീകാര്യമല്ല.
ആവശ്യമുള്ള രേഖകൾ
- കോളേജ് അധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം (മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്).
- വില്ലേജ് ഓഫീസറിൽ നിന്ന് കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ്
- വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / SSLC ബുക്കിന്റെ ജാതി രേഖപ്പെടുത്തിയ പേജ്. (മറ്റു രേഖകൾ സ്വീകരിക്കുന്നതല്ല)
- ആധാർ കാർഡ്.
- ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്. (അക്കൗണ്ട് നമ്പർ, IFSC കോഡ് ബ്രാഞ്ച് അഡ്രസ്, ബ്രാഞ്ച് കോഡ് എന്നിവ വ്യക്തമായിരിക്കണം)
- ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് ആണ്.
- 5 വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾ ആണ് എങ്കിൽ പ്ലസ് ടു സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
- CGPA യിൽ നിന്നും ശതമാനം ശതമാനം കണക്കാക്കുന്നതിനുള്ള ഡോക്യുമെന്റ്/ കൺവേർഷൻ ടേബിൾ.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
- ബാങ്ക് വിവരങ്ങൾ നൽകിയിരിക്കുന്നതിൽ തെറ്റ് വന്ന് തുക ലഭ്യമാകാതായാൽ അതിൻറെ പൂർണ ഉത്തരവാദിത്വം അപേക്ഷാർഥിക്ക് മാത്രമായിരിക്കും.
- അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകൾ ആയ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ തുക ലഭ്യമാവുകയുള്ളൂ.
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകളോ സ്റ്റൈപ്പൻഡുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾ സ്കോളർഷിപ്പ് അപേക്ഷിച്ച് തുക ലഭ്യമായിട്ടുണ്ട് എങ്കിൽ, അത് വെളിവാകുന്ന പക്ഷം 15% തുക തിരിച്ചടക്കേണ്ടി വരുന്നതാണ്. പ്രസ്തുത വിദ്യാർത്ഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനായിരിക്കുന്നതല്ല.
അപേക്ഷയിലെ തെറ്റ് തിരുത്തൽ
- അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി വരെ അപേക്ഷയിലെ തെറ്റ് തിരുത്താൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- അപേക്ഷയിലെ നേരിയ പിഴവുകൾ പോലും സ്കോളർഷിപ്പ് നിരസിക്കപ്പെടാൻ കാരണമായേക്കാം. ആയതിനാൽ അപേക്ഷകർ അതീവ ജാഗ്രതയോടെ വേണം അപേക്ഷാസമർപ്പണത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കാൻ.
- തെറ്റായ വിവരങ്ങൾ നൽകിയിട്ടുള്ളതും, അപൂർണ്ണമായതും, വ്യക്തതയില്ലാത്ത രേഖകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതുമായ അപേക്ഷകളെല്ലാം നിരസിക്കപ്പെടുന്നതാണ്.
- അപേക്ഷാ സമർപ്പണ തീയതിക്ക് മുമ്പ് തന്നെ അപേക്ഷയിൽ തെറ്റുണ്ടോ എന്ന് എന്ന് വീണ്ടും ശ്രദ്ധിക്കുക.
- അപേക്ഷയിലെ പിഴവുകൾ സംബന്ധിച്ച പിന്നീടുള്ള പരാതികളൊന്നും സ്വീകരിക്കുന്നതല്ല.
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളെല്ലാം നിശ്ചിത മാതൃകയിൽ തന്നെ ഉള്ളവ ആയിരിക്കാൻ ശ്രദ്ധിക്കുക. സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ സ്കോളർഷിപ്പ് തുടർന്നു വേണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
0 comments: