2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്ക്, സ്കോളർഷിപ്പുകളുടെ അവസാന തീയതി ദീർഘിപ്പിച്ചു





ന്യൂനപക്ഷ മത വിഭാഗങ്ങൾക്കായുള്ള സെൻട്രലൈസ്ഡ് സ്കോളർഷിപ്പുകൾ ആയ പ്രീമെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള  അവസാന തീയതി ദീർഘിപ്പിച്ചു.

സ്കോളർഷിപ്പ് പുതുക്കുന്നതിനും പുതിയ അപേക്ഷ സമർപ്പിക്കുന്നതിനും വേണ്ടി നവംബർ 30 വരെ സമയം ഉണ്ടായിരിക്കുന്നതാണ്.

പ്രീ-മെട്രിക് സ്കോളർഷിപ്പ്

1 മുതൽ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

 ആവശ്യമുള്ള രേഖകൾ

  • കഴിഞ്ഞ അധ്യയന വർഷത്തിൽ 50% ത്തിനു മുകളിൽ മാർക്ക് നേടി എന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്. ഈ അദ്ധ്യയന വർഷം ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത് ബാധകമല്ല.
  • ബാങ്ക് പാസ്സ് ബുക്ക്
  • ആധാർ കാർഡ്
  • ഫോൺ നമ്പർ
  • Bonafide സർട്ടിഫിക്കറ്റ്

കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭ്യമായിട്ടുള്ളവരാണ് എങ്കിൽ സ്കോളർഷിപ്പ് പുതുക്കൽ നിർബന്ധമാണ്.

പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് 
(ടോപ് ക്ലാസ് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (MCM))

പ്ലസ് വൺ, പ്ലസ്ടു, ITI, ഡിഗ്രി, PG, തുടങ്ങി ബി ടെക്, IIT, IIM, മെഡിക്കൽ തുടങ്ങിയ എല്ലാവിധ വിവിധ പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ കോഴ്സുകളുടെ UG, PG വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

ആവശ്യമുള്ള രേഖകൾ
  • സ്വയം സാക്ഷ്യപ്പെടുത്തിയ അവസാനം പഠിച്ച കോഴ്സിന്റെ മാർക്ക് ലിസ്റ്റ് 
  • അപേക്ഷാർഥിയുടെ ഫോട്ടോ
  • ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോം
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (18 വയസ്സ് തികഞ്ഞവർ സ്വയം സാക്ഷ്യപ്പെടുത്തിയത്, 18 വയസ്സിനു താഴെയുള്ളവരുടെ രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തിയതുമായ രേഖ)
  • വരുമാന സർട്ടിഫിക്കറ്റ്
  • നേറ്റിവിറ്റി/ റസിഡൻസ് സർട്ടിഫിക്കറ്റ്/ ഡോമിസൈൽ സർട്ടിഫിക്കറ്റ്
  • ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് bonafide സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ് ബുക്ക്
  • ആധാർ കാർഡ്
  • ഫീ റസീപ്റ്റ്

കഴിഞ്ഞ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭ്യമായവർ നിർബന്ധമായും സ്കോളർഷിപ്പ് പുതുക്കുക.

ശ്രദ്ധിക്കുക ആവശ്യ രേഖകൾ അടങ്ങിയിട്ടില്ലാത്തതും അപൂർണമായ അപേക്ഷകളും നിരസിക്കുന്നതാണ്.

ഓർക്കുക, അപേക്ഷിക്കാനായി  അവസാന നിമിഷത്തേക്ക് കാത്തുനിൽക്കരുത്. ബാങ്ക് വിവരങ്ങൾ മുഴുവനും കൃത്യവും വ്യക്തവും ആണ് എന്ന് ഉറപ്പുവരുത്തണം.

0 comments: