2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പെൺകുട്ടികളുടെ വിവാഹപ്രായത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി





ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം എത്രയാവണമെന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസ്തുത കാര്യത്തെ സംബന്ധിച്ച് ശിപാർശകൾ സമർപ്പിക്കാൻ വിദഗ്ധസമിതിയെ ഏൽപ്പിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ വിവാഹപ്രായത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ കാർഷിക സംഘടന യുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


പെൺകുട്ടികളുടെ വിവാഹപ്രായം അന്തിമമായി തീരുമാനിക്കുന്നത് സംബന്ധിച്ച് സമിതി ഇതുവരെ തീരുമാനമാനം എടുത്തിട്ടില്ലെന്ന് ഉള്ള നിരവധി  പെൺകുട്ടികളുടെ പരാതിയെ തുടർന്നാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പു പറഞ്ഞത്. റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ ഇതിൽ വേണ്ടരീതിയിൽ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പെൺകുട്ടികളുടെ ശരിയായ വിവാഹ പ്രായം എത്രയായിരിക്കണം എന്നത് അത് കുറച്ചുനാളുകളായി ചർച്ചാവിഷയമാണ്.

സ്ത്രീ സുരക്ഷ, സ്ത്രീകളുടെ ആരോഗ്യ ശുചിത്വ പരിപാലനം എന്നിവ സംബന്ധിച്ച് സർക്കാർ കൈക്കൊണ്ട പല നടപടികളെക്കുറിച്ചും തീരുമാനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്നും സ്ത്രീ സുരക്ഷ സംബന്ധിച്ചും സ്ത്രീകളുടെ ആരോഗ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചും ഉചിതമായ നടപടികൾ എടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ജല ജീവൻ പദ്ധതി വഴി വഴി എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് സർക്കാരിപ്പോൾ. ഒരു രൂപ സാനിറ്ററി പാഡ് എന്ന പദ്ധതിയും പെൺകുട്ടികൾക്കായി പ്രാവർത്തികമാക്കിയിട്ടുണ്ട്.

മാതൃത്വവും വിവാഹപ്രായവും തമ്മിലെ ബന്ധം ശാസ്ത്രീയമായി വിശകലനം ചെയ്യാൻ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഈ സമിതി രൂപവൽക്കരിച്ചത് സെപ്റ്റംബർ 22 നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. 18 വയസ്സാണ് നിലവിലെ പെൺകുട്ടികളുടെ വിവാഹപ്രായം. ഇതിൽ മാറ്റം വരുത്തണോ വേണ്ടേ എന്നുള്ളതാണ് നിലവിലെ ചർച്ചാവിഷയം. ഭാവിയെ മുന്നിൽ കണ്ടും വരുംതലമുറയുടെ ആരോഗ്യവും കണക്കിലെടുത്ത് ഉചിതമായ നടപടി തന്നെ കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

0 comments: