2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

 

കേന്ദ്ര, കേരള സർക്കാറുകൾ അനുവദിക്കുന്ന വിവിധ തരം സ്കോളർഷിപ്പുകൾ  ഒന്നാം ക്ലാസ് മുതൽ SSLC, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പിജി, ITI, പോളിടെക്നിക് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ, എം ഫിൽ, പി എച്ച് ഡി..., തുടങ്ങി എല്ലാവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കും ലഭ്യമാണ്. കൃത്യമായ സമയങ്ങളിൽ സ്കോളർഷിപ്പ് അപ്ഡേറ്റുകൾ അറിയാതെ പോകുന്നത് മൂലം ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.      

ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്, ഈ വർഷത്തിലെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട സ്കോളർഷിപ്പുകളുടെയും റിന്യൂവൽ അല്ലെങ്കിൽ പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ട സമയം ഒക്ടോബർ, നവംബർ കാലയളവാണ്. ഒക്ടോബർ അവസാനത്തോടെ തന്നെ മിക്ക സ്കോളർഷിപ്പുകളുടെയും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള സമയം അവസാനിക്കും. അതിനാൽ ഓരോ വിഭാഗക്കാർക്കും ലഭിക്കുന്ന സ്കോളർഷിപ്പുകളെ കുറിച്ച് കൃത്യമായി അറിയേണ്ടതാണ്.

നിലവിൽ അപേക്ഷ സമർപ്പിക്കാവുന്ന പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു :-

1. PRE- MATRIC SHOLARSHIP

 • 1 മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മതന്യൂനപക്ഷങ്ങളിൽ പെട്ട വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ്.
 • അപേക്ഷിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31


2. POST- MATRIC SCHOLARSHIP
 • ഹയർസെക്കൻഡറി, ഡിഗ്രി, പിജി, ഐ ടി ഐ, പോളിടെക്നിക് കോഴ്സുകൾ ചെയ്യുന്ന മതന്യൂനപക്ഷങ്ങളിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്
 • അവസാന തീയതി : ഒക്ടോബർ 31

3. C.H MUHAMMAD KOYA SCHOLARSHIP

 • ഡിഗ്രീ, പിജി കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥിനികൾക്കും പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥിനികൾക്കും അപേക്ഷിക്കാം. ന്യൂനപക്ഷവിഭാഗങ്ങളിൽ പെട്ട പെൺകുട്ടികുളായിരിക്കണം.
 • അവസാന തീയതി : ഒക്ടോബർ 30

4. PROF. JOSEPH MUNDASSERY SCHOLARSHIP

 • SSLC/plus two/VHSE തലങ്ങളിൽ എല്ലാ വിഷയത്തിനും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക്.
 • അവസാന തീയതി : ഒക്ടോബർ 30

5. CENTRAL SECTOR SCHOLARSHIP
 • ഡിഗ്രി, പിജി കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികൾക്ക് ദേശീയതലത്തിലുള്ള സ്കോളർഷിപ്പ് ആണിത്.
 • അവസാന തീയതി : ഒക്ടോബർ 31

6. POST- MATRIC SCHOLARSHIP FOR DISABLED
 • ഹയർസെക്കൻഡറി, ഡിഗ്രി പിജി കോഴ്സുകൾ ചെയ്യുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്. 
 • അവസാന തീയതി : ഒക്ടോബർ 31

7. BEGUM HAZRAT MAHAL NATIONAL SCHOLARSHIP

OR

MAULANA AZAD NATIONAL SCHOLARSHIP

 • 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന ഇന്ന് ന്യൂനപക്ഷ വിഭാഗക്കാരായ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്.
 • അവസാന തീയതി :  ഒക്ടോബർ 30

8.  വിദ്യാ സമുന്നതി സ്കോളർഷിപ്പ്

 • ഹയർസെക്കൻഡറി, ഡിഗ്രി, പിജി, പിഎച്ച്ഡി, ഐടിഐ, പോളിടെക്നിക്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സ്,  മുതലായവ പഠിക്കുന്ന മുന്നോക്ക വിഭാഗക്കാരായ വിദ്യാർഥികൾക്ക്.
 • അവസാന തീയതി : ഒക്ടോബർ 20

9. സംസ്ഥാനത്തിനു പുറത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള OBC സ്കോളർഷിപ്

 • സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IIS, എന്നിവയിലോ പഠിക്കുന്ന വിദ്യാർഥികൾക്ക്.
 • അവസാന തീയതി : ഒക്ടോബർ 31

10.  MINORITY  SCHOLARSHIP  FOR CA/CMA/CS  STUDENTS

 • CA, CMA, CS കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക്.
 • അവസാന തീയതി : ഒക്ടോബർ 30

11.   PM FOUNDATION  SCHOLARSHIP 

 • CA, CS, ICWAI, കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്.
 • അവസാന തീയതി : ഒക്ടോബർ 31

12.  PM FOUNDATION SCHOLARSHIP FOR CIVIL SERVICE COACHING

 • സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നു.
 • അവസാന തീയതി : ഒക്ടോബർ 31

മേൽപ്പറഞ്ഞവ ആണ് അപേക്ഷാ സമർപ്പണംം ആരംഭിച്ചിട്ടുള്ള പ്രധാന സ്കോളർഷിപ്പുകൾ.

ഉടനെ തന്നെ അപേക്ഷ ക്ഷണിച്ചു തുടങ്ങാവുന്ന പ്രധാനപ്പെട്ട സ്കോളർഷിപ്പുകൾ താഴെപ്പറയുന്നവയാണ്.

 • SUVARNA JUBILEE MERIT SCHOLARSHIP
 • HIGHER EDUCATION SCHOLARSHIP
 • STATE MERIT SCHOLARSHIP
 • APJ. ABDUL KALAM SCHOLARSHIP
 • MOTHER TERESA SCHOLARSHIP
 • ITC FEE REIMBURSEMENT
 • CIVIL SERVICE FEE REIMBURSEMENT
 • URDU SCHOLARSHIP
 • DISTICT MERIT SCHOLARSHIP
 • SANSKRIT SCHOLARSHIP
 • HINDI SCHOLARSHIP
 • MUSLIM FINE ARTS SCHOLARSHIP
 • ASPIRE SCHOLARSHIP
 • MUSLIM NADAR GIRLS SCHOLARSHIP
 • BLIND/PH SCHOLARSHIP

Note:- അപേക്ഷ തുടങ്ങിക്കഴിഞ്ഞ സ്കോളർഷിപ്പുകളുടെ അവസാന തീയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

0 comments: