2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

പി എം കിസാൻ സമ്മാൻ നിധി 2020 രജിസ്ട്രേഷൻ



പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജനയുടെ കീഴിൽ ഇന്ത്യയിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 6000 രൂപ ഓൺലൈനായി നിക്ഷേപിക്കുന്നു. 3 ഇൻസ്റ്റാൾമെന്റുകളായി 2000 രൂപ വീതമാണ് നിക്ഷേപം. ഈ വർഷം നവംബറിലാണ് അടുത്ത ഇൻസ്റ്റാൾമെന്റ്. ഇന്ത്യയിലെ എട്ടു കോടിയിലധികം കർഷകർ ഈ ആനുകൂല്യം കൈപ്പറ്റുന്നു. നിങ്ങളിനിയും ഈ യോജനയിൽ അംഗങ്ങളായിട്ടില്ലായെങ്കിൽ തീർച്ചയായും രജിസ്റ്റർ ചെയ്ത് ആനുകൂല്യം കൈപ്പറ്റുക. 
ആവശ്യമുള്ള രേഖകൾ
  • ആധാർ കാർഡ്
  • അപ്ഡേറ്റഡ് ബാങ്ക് അക്കൗണ്ട്
  • അഡ്രസ് പ്രൂഫ് 
  • കരം അടച്ച രസീത് 
രജിസ്ട്രേഷൻ പ്രോസസ്
  • പി എം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക.
  • ന്യൂ രജിസ്ട്രേഷൻ ഓപ്ഷൻ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജിൽ ആധാർ നമ്പർ അടിച്ചുകൊടുത്താൽ രജിസ്ട്രേഷൻ ഫോറം ലഭ്യമാകും.
  • ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുക. കർഷകർ അവരുടെ പേര്, ജാതി, കാറ്റഗറി, ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, ജനനതിയതി, മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ്.
  • കൃഷിഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകേണ്ടതാണ്. വിവരങ്ങളെല്ലാം നൽകിയ ശേഷം ഫോറം സബ്മിറ്റ് ചെയ്യുക. ഈ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

നിങ്ങളുടെ അക്കൗണ്ട് എങ്ങനെ ചെക്ക് ചെയ്യാം-
  • പി എം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് വലതു വശത്തെ ഫാർമർ കോർണർ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് അതിലെ beneficiary status എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പുതിയ ഒരു പേജ് തുറന്നു വരും. 
  • ഈ പേജിൽ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ ക്ലിക്ക് ചെയ്ത് പൂരിപ്പിച്ച ശേഷം Get Data ബട്ടൻ ക്ലിക്ക് ചെയ്യുക.
  • ഇതിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിൽ നടന്ന എല്ലാ വിധ ട്രാൻസാക്ഷനുകളുടെയും വിവരങ്ങൾ ലഭ്യമാകും.
  • അടുത്ത ഇൻസ്റ്റാൾമെന്റിനെ പറ്റിയുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.
  • FCI ജനറേറ്റ് ചെയ്യപ്പെടുകയും, കൺഫർമേഷൻ സാധ്യമാകാതെയും വന്നാൽ,  ഫണ്ട് ട്രാൻസ്ഫർ തുടങ്ങിക്കഴിഞ്ഞു എന്ന് ഉറപ്പാക്കാം. അതായത്, തുക ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേരുന്നതാണ്.
പേര്, ആധാർ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ എങ്ങനെ തിരുത്താം-
  • പി എം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.  
  • പേജിലെ വലതുഭാഗത്തെ ഫാർമർ കോർണറിൽ ക്ലിക്ക് ചെയ്ത് അതിലെ edit details എന്ന ഓപ്ഷൻ അമർത്തി ആധാർ നമ്പറും കാപ്ച്ച കോഡും അടിക്കുക.
  • ആപ്ലിക്കേഷനിലേയും ആധാറിലേയും പേരുകൾ ഒന്നായിരിക്കാൻ ശ്രദ്ധിക്കുക.
  • ഇനിയും തെറ്റുകൾ ഉണ്ടെങ്കിൽ ലേഖ്പാലിനെയോ അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്റിനെയോ ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പർ :  011- 24300606
കൂടുതൽ സഹായങ്ങൾക്ക് ഈ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.





0 comments: