2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ് 2020-21, ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം?


സംസ്ഥാനത്തെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ ഉടൻ ക്ഷണിക്കും. കേരളത്തിലെ എല്ലാ വിധ സർക്കാർ/എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ബിരുദ ബിരുദാനന്തര കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത

 • 2020-21 അധ്യയന വർഷത്തിൽ കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിലും വിവിധ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾക്ക് കീഴിലും ഒന്നാംവർഷ ബിരുദ- ബിരുദാനന്തര കോഴ്സുകൾ ചെയ്യുന്നവരായിരിക്കണം അപേക്ഷാർഥികൾ.
 • അപേക്ഷാർഥികൾ BPL കാർഡ് അംഗങ്ങൾ ആയിരിക്കണം.
 • യോഗ്യത നിർണയിക്കുന്ന പരീക്ഷയിൽ 50% ത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.

അനുവദിക്കുന്ന തുക

 • വർഷം 10,000/- രൂപയാണ് സ്കോളർഷിപ്പ് തുക.

സ്കോളർഷിപ്പുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ 

 • സ്വന്തം പേരിലുള്ള IFSC കോഡോടു കൂടിയ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
 • മറ്റേതെങ്കിലും സ്കോളർഷിപ്പുകളോ സ്റ്റൈപ്പൻഡോ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നൽകുന്ന ലംപ്സം ഗ്രാന്റിനെ ഇതിൽ നിന്ന് ഒഴിച്ചു നിർത്തിയിട്ടുണ്ട്.
 • ഓരോ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്.
സ്കോളർഷിപ്പ് സംവരണം
 • മൊത്തം സ്കോളർഷിപ്പുകളുടെ 10% സ്കോളർഷിപ്പുകൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി മാറ്റിവെച്ചിരിക്കുന്നു.
 • 10 സ്കോളർഷിപ്പുകൾ വികലാംഗർക്കായി സംവരണപ്പെടുത്തിയിട്ടുണ്ട്.
 • സംസ്ഥാന ദേശീയ തലത്തിൽ  കലാകായിക രംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാർഥികൾക്കായി, അഞ്ച് സ്കോളർഷിപ്പുകൾ മാറ്റിവെച്ചിരിക്കുന്നു.
ആവശ്യമുള്ള രേഖകൾ
 • ഓൺലൈൻ അപേക്ഷാസമർപ്പണത്തിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ പ്രിൻറ് ഔട്ട്.  പ്രിന്റ് ഔട്ടിൽ അപേക്ഷാർഥിയുടെ ആറുമാസത്തിനുള്ളിൽ എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സ്ഥാപന മേധാവിയുടെ ഒപ്പം ഉണ്ടായിരിക്കണം.
 • സ്വയം സാക്ഷ്യപ്പെടുത്തിയ SSLC മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
 • ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ്, ഇവയെല്ലാം ഉൾപ്പെട്ടിരിക്കണം).
 • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
 • ആധാർ കാർഡിന്റെ പകർപ്പ്.
 • അപേക്ഷാർഥികൾ BPL വിഭാഗക്കാർ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  -പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നോ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസിൽ നിന്നോ ഉള്ളത്- ലഭ്യമാക്കി ഹാജരാക്കണം.
 • വരുമാന സർട്ടിഫിക്കറ്റ്.
 • യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
 • പട്ടികജാതി, പട്ടികവർഗക്കാർ ആണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
 • കായിക മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളവരാണെങ്കിൽ അതിൻറെ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയവ സമർപ്പിക്കണം.
 • വികലാംഗ വിഭാഗത്തിൽപ്പെട്ട ആളുകൾ വികലാംഗൻ ആണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ  പകർപ്പും സമർപ്പിക്കേണ്ടതാണ്.

മേൽപ്പറഞ്ഞ രേഖകളും രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും ചേർത്ത് സ്ഥാപന മേധാവിക്ക് മുമ്പാകെ നിശ്ചിത തീയതിക്കകം സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട രീതി
 • ഓൺലൈൻ വഴിയാണ് അപേക്ഷാസമർപ്പണം. www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച്  Suvarnajubilee Merit Scholarship (SJMS) എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
 • ലിങ്കിൽ ക്ലിക്ക് ചെയ്ത് Apply Online എന്നതിൽ ക്ലിക്ക് ചെയ്യക.
 • നേരത്തെ വേറെ ഏതെങ്കിലും സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ വിവരങ്ങൾ വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
 • അല്ലെങ്കിൽ  New Registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി Submit ചെയ്യുക.
 • അപ്പോൾ തുറന്നുവരുന്ന സ്കോളർഷിപ്പ് പേജിൽ (SJMS) ടാബിൽ ക്ലിക്ക് ചെയ്യുക.
 • വാർഷികവരുമാനം പൂരിപ്പിക്കുക.
 • SC/ST കാറ്റഗറിയോ OBC യോ PH ഓ ആണ് എങ്കിൽ എങ്കിൽ ആ വിവരങ്ങൾ സെലക്ട് ചെയ്യുക.
 • കലാ കായിക മേഖലകളിൽ മികവു തെളിയിച്ചിട്ടുണ്ട് എങ്കിൽ ആ വിവരങ്ങൾ സെലക്ട് ചെയ്യുക.
 • ഇത്രയും ചെയ്ത ശേഷം Submit എന്നതിൽ ക്ലിക്ക് ചെയ്യുക.
 • ശേഷം view/print application ൽ ക്ലിക്ക് ചെയ്തു രജിസ്ട്രേഷൻ ഫോം പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
 • ഈ പ്രിൻറ് ഔട്ടും മേൽപ്പറഞ്ഞ രേഖകളും ചേർത്ത് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
സ്ഥാപന മേധാവികൾ ചെയ്യേണ്ടത്-
 • സമർപ്പിച്ചിരിക്കുന്ന പ്രിൻറ് ഔട്ടും രേഖകളും സ്ഥാപനമേധാവി വിശദമായി പരിശോധന നടത്തേണ്ടതാണ്.  ശേഷം സാധുവായ അപേക്ഷകൾ ഓൺലൈൻ വഴി അപ്പ്രൂവ് ചെയ്യണം.
 • അപ്പ്രൂവ് ചെയ്ത അപേക്ഷകളും അത് സംബന്ധിച്ച രേഖകളും അതാത് സ്കൂളുകളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്പെക്ഷൻ ടീം ആവശ്യപ്പെടുന്ന പക്ഷം ഇത് അവർക്കുമുന്നിൽ ഹാജരാക്കേണ്ടതാണ്.
 • മേൽ പ്രസ്താവിച്ച കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി മാത്രമായിരിക്കും ഉത്തരവാദി.
അവസാന തീയതികൾ
 • അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി
 •  രജിസ്ട്രേഷൻ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി
 • സ്ഥാപന മേധാവികൾ സാധുവായ അപേക്ഷകൾ പരിശോധിച്ച് അപ്രൂവ് ചെയ്ത് തീർക്കേണ്ട അവസാന തീയതി 
2020-2021 Application Date Will COME SOON

0 comments: