2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാംമാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ അല്ലെങ്കിൽ രണ്ടുപേരും മരണപ്പെടുകയും നിർധന കുടുംബങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം ചെയ്യുന്ന വിദ്യാർഥികൾക്ക് പ്രതിമാസം ധനസഹായം നൽകി വരുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം.

മാതാപിതാക്കൾ ഇരുവരും മരിച്ചുപോവുകയും അല്ലെങ്കിൽ അവരിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കുട്ടിയെ സംരക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ബന്ധുവീടുകളിൽ അല്ലെങ്കിൽ സ്വവീടുകളിൽ പാർപ്പിച്ച് വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ മുൻ ധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതിയാണ് ഇത്.

അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നവർ-
 • അപേക്ഷകർ BPL കുടുംബങ്ങളിൽ പെട്ടവരാവണം. അതായത്, നഗരവാസികൾ ആണെങ്കിൽ 22,000 രൂപയിൽ താഴെയും ഗ്രാമവാസികൾ ആണെങ്കിൽ 20,000 രൂപയിൽ താഴെയും വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ  ഡിഗ്രി/ പ്രൊഫഷണൽ ഡിഗ്രി പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതി.
പദ്ധതി വഴി ലഭിക്കുന്ന തുക
 • അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/- രൂപ
 • 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്  പ്രതിമാസം 500/- രൂപ
 • 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 700/- രൂപ
 • ഡിഗ്രി പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നവർക്ക് പ്രതിമാസം 1000/- രൂപ.

*അപേക്ഷ സമർപിപിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 31


മാർഗ നിർദ്ദേശങ്ങൾ-
 • രക്ഷകർത്താവിന്റെയും കുട്ടിയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകർപ്പ്.
 • അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുന്ന രേഖകളുടെയെല്ലാം പകർപ്പ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
 • ഒന്നു മുതൽ അഞ്ചു വരെ പഠിക്കുന്ന കുട്ടികൾക്ക് സ്നേഹപൂർവ്വം പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കാൻ ഓരോ വർഷവും ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
 • രക്ഷിതാവിന്റയും കുട്ടിയുടെയും പേരിലുള്ളത് നാഷണലൈസ്ഡ് ബാങ്ക് അക്കൗണ്ടുകൾ ആയിരിക്കണം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ-
 • മാതാവിൻറെ/പിതാവിൻറെ മരണ സർട്ടിഫിക്കറ്റ്
 • ബിപിഎൽ സർട്ടിഫിക്കറ്റ്/ ബിപിഎൽ റേഷൻ കാർഡിന്റെ കോപ്പി
 • വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്.
 • (മേൽപ്പറഞ്ഞവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം)
 • ആധാർ കാർഡ്/ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്

അപേക്ഷിക്കേണ്ട വിധം
 • അപേക്ഷാർഥി 5 വയസ്സിനു മുകളിൽ ഉള്ള ആളാണെങ്കിൽ ഓൺലൈൻ അപേക്ഷാ സമർപ്പണ സമയത്തുതന്നെ  ആവശ്യമായ രേഖകൾ  സഹിതം ഒരു വെള്ളക്കടലാസിൽ അപേക്ഷ  തയ്യാറാക്കി അത് സ്ഥാപനമേധാവികളെ ഏൽപ്പിക്കേണ്ടതാണ്.
 • സ്ഥാപനമേധാവികൾ അപേക്ഷയും അനുബന്ധ രേഖകളും കൃത്യമായി പരിശോധിച്ച് പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം ധനസഹായം ലഭിക്കാൻ അർഹതയുള്ള അപേക്ഷകൾ ഓൺലൈനായി സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയച്ചുകൊടുക്കേണ്ടതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടർ അനുവദിക്കുന്ന തുക ഗുണഭോക്താക്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു നൽകുന്നു.  

0 comments: