2020, നവംബർ 25, ബുധനാഴ്‌ച

സ്നേഹപൂർവ്വം സ്കോളർഷിപ്പ് 2020-21, എങ്ങനെ അപേക്ഷ കൊടുക്കണം? യോഗ്യത അറിയാം.

 


കേരളത്തിൽ താമസിക്കുന്ന അനാഥരായ കുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി മറ്റനേകം ആനുകൂല്യങ്ങളും അനാഥമക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഇതുവഴി അപേക്ഷകരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് തടസ്സമുണ്ടാവാതിരിക്കുകയും അവരെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് സഹായം ആവുന്നതാണ്. 18 വയസ്സിനുതാഴെയുള്ള ഉള്ള 75000 ഓളം കുട്ടികൾ അനാഥാലയങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. സ സ്നേഹപൂർവ്വം പദ്ധതിയുടെ കീഴിൽ 5 വയസ്സിനു താഴെയുള്ളവർക്കും പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നവർക്കും ഡിഗ്രി, കോഴ്സുകൾ ചെയ്യുന്നവർക്കും സ്കോളർഷിപ്പ് ലഭ്യമാണ്.


സ്കോളർഷിപ്പ് വിവരങ്ങൾ

പേര്      - സ്നേഹപൂർവ്വം സ്കോളർഷിപ്പ്

സമാരംഭിച്ചത് - കേരള സർക്കാർ

ഗുണഭോക്താക്കൾ - കേരളത്തിലെ അനാഥകൾ

 ഔദ്യോഗിക വെബ്സൈറ്റ് - socialsecuritymission.gov.in


യോഗ്യത

അപേക്ഷാർത്തികൾ താഴെപ്പറയുന്ന എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉള്ളവരായിരിക്കണം:-

 •  അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
 • അപേക്ഷാർത്തി അനാഥൻ ആയിരിക്കണം.
 • കേരള സംസ്ഥാനത്തെ സർക്കാർ, പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥി ആയിരിക്കണം.
 • അപേക്ഷകർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ആയിരിക്കണം.
 • APL അപേക്ഷകരാണ് എങ്കിൽ:-
 • ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആണെങ്കിൽ അവരുടെ കുടുംബ വാർഷികവരുമാനം 20,000/- രൂപയിൽ താഴെയായിരിക്കണം.
 • നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് എങ്കിൽ 22,375/- രൂപയോ അതിൽ കുറവോ വാർഷികവരുമാനം ഉള്ളവരായിരിക്കണം.പ്രതിമാസ സ്കോളർഷിപ്പ് തുക
 • 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് - മാസം 300/- രൂപ
 • 6 മുതൽ 10 വരെ ക്ലാസ്സുകൾക്ക് - മാസം 500/- രൂപ
 • 11, 12 ക്ലാസ്സുകൾക്ക് - മാസം 750/- രൂപ
 • ഡിഗ്രി, പ്രൊഫഷണൽ കോഴ്സ് വിദ്യാർഥികൾക്ക് - മാസം 1,000/- രൂപ


***അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 2020 ഡിസംബർ 15ആവശ്യമുള്ള രേഖകൾ
 • ആധാർ കാർഡ്
 • മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ്
 • Domicile(വാസസ്ഥല) സർട്ടിഫിക്കറ്റ്
 • BPL സർട്ടിഫിക്കറ്റ്
 • വരുമാന സർട്ടിഫിക്കറ്റ്
 • വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
 • ബാങ്ക് വിവരങ്ങൾ

അപേക്ഷിക്കേണ്ട രീതി

 • സ്നേഹപൂർവ്വം പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായ socialsecuritymission.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഹോം പേജിലെ KSSM Web Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 • തുറന്നുവരുന്ന പേജിൽ login ബട്ടണിൽ അമർത്തുക.
 • ശേഷം New Institution Register എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 • ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക.
 • ലഭ്യമാകുന്ന ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്തു കേറുക.
 • ഓപ്പൺ ആയി വരുന്ന പേജിൽ രജിസ്ട്രേഷൻ പ്രോസസ് ആരംഭിക്കുന്നതാണ്. ആവശ്യപ്പെട്ടുള്ള വിവരങ്ങൾ കൃത്യമായി നൽകി മുന്നോട്ട് പോവുക.

സ്കോളർഷിപ്പ് പുതുക്കൽ നടപടികൾ 

 • e-suraksha പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് SCHOOLS/COLLEGE LOGIN എന്നതിൽ ക്ലിക്ക് ചെയ്യുക.
 • Username, password, captcha code എന്നിവ അടിച്ചു കൊടുത്ത് ലോഗിൻ ചെയ്യുക.
 • ശേഷം Services എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 • അതിനുശേഷം Renew tabൽ ക്ലിക്ക് ചെയ്ത് വിദ്യാർത്ഥിയുടെ പേര്, അഡ്മിഷൻ നമ്പർ എന്നിവ അടിച്ചു കൊടുത്ത് Search ബട്ടൺ അമർത്തുക.
 • ശേഷം Renew Now  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 • മേൽപ്പറഞ്ഞ പ്രൊസീജർ ഫോളോ ചെയ്യുന്നത് വഴി നിങ്ങൾക്ക് സ്നേഹപൂർവ്വം സ്കോളർഷിപ്പ് റിന്യൂ ചെയ്യുവാൻ സാധിക്കുന്നതാണ്.
 

സെലക്ഷൻ പ്രോസസ്
 
ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അതിൻറെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും സഹിതം നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൻറെ മേധാവിക്ക് സമർപ്പിക്കുക.

ഒഫീഷ്യൽമാർ ഇവ പരിശോധിച്ച്  ആപ്ലിക്കേഷൻ ഫോം PDF  ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്ത് kerala social security mission ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ഓൺലൈൻ പോർട്ടൽ വഴി അയക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് :- 
Email ID : snehapoorvamonline@gmail.com
Helpline no : 18001201000 comments: