2020, നവംബർ 11, ബുധനാഴ്‌ച

ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ 2020




2020 ലെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ് /സപ്ലിമെൻററി പരീക്ഷ 18.12.2020 മുതൽ 23.12.2020 വരെയായി നിശ്ചിത ടൈംടേബിൾ പ്രകാരം നടത്താൻ തീരുമാനമായി. കേരളത്തിൽ കൂടാതെ ലക്ഷദ്വീപിലും യുഎഇയിലും പരീക്ഷാ സെൻററുകൾ ഉണ്ടാകും.

യോഗ്യത

റെഗുലർ പരീക്ഷാർത്ഥികൾ

  • 2020 മാർച്ചിലെ  ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എഴുതിയിട്ടുള്ള ഏതെങ്കിലും മൂന്നു വിഷയങ്ങൾക്ക് വരെ സ്കോർ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • 2020 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്യുകയും എന്നാൽ പലവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാതെ വരുകയും ചെയ്ത വിദ്യാർഥികൾക്ക് സപ്ലിമെൻററി പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അതായത് എഴുതാൻ സാധിക്കാതെ വന്ന പരീക്ഷകൾ എഴുതാൻ സാധിക്കുന്നു അതോടൊപ്പം തന്നെ  എഴുതിയ മൂന്നു വിഷയങ്ങൾക്ക്  സ്കോർ മെച്ചപ്പെടുത്താൻ വേണ്ടി ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് കൂടി ഈ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
  • ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരു വിഷയത്തിനും ഹാജരാകാതിരുന്നവർക്കും ഈ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • റഗുലർ വിദ്യാർഥികൾ 2020-ലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിലും തുടർന്നുവരുന്ന  ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷയിലുമായി 6 വിഷയങ്ങളും എഴുതിയെടുത്തെങ്കിൽ മാത്രമേ 2021 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.


ലാറ്ററൽ എൻട്രി പരീക്ഷാർത്ഥികൾ

മറ്റ് അംഗീകൃത പരീക്ഷാ ബോർഡുകളിൽ നിന്നും 2020 ൽ രണ്ടാം വർഷ ഹയർ സെക്കൻഡറി കോഴ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഈ സപ്ലിമെൻററി പരീക്ഷയിൽ ആറു വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇവർ പരീക്ഷയ്ക്ക് ഹാജരായാൽ മാത്രമേ 2021ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുകയുള്ളൂ. പ്രസ്തുത വിദ്യാർത്ഥികൾ ഈ പരീക്ഷയ്ക്ക് മുമ്പ് മുമ്പ് ഒന്നാം വർഷ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പ്രകാരമുള്ള നിരന്തര മൂല്യനിർണയത്തിന് വിധേയരാകേണ്ടതാണ്.

പുനഃപ്രവേശനം നേടിയ വിദ്യാർത്ഥികൾ

2020 രണ്ടാം വർഷ ഹയർ സെക്കൻഡറി കോഴ്സിലേക്ക് പ്രവേശനം വേണ്ടിയിട്ടുള്ള വിദ്യാർത്ഥികൾക്കും, 2020 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ റദ്ദ് ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കും ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് നേടിയ സ്കോറുകൾ നിലനിർത്തുന്നതായിരിക്കും. പ്രസ്തുത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി പരീക്ഷയുടെ ഭാഗമായി നിരന്തര മൂല്യനിർണയത്തിന് പ്രായോഗിക മൂല്യനിർണ്ണയത്തിനും വിധേയരായിരിക്കും.
രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ റദ്ദാക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രാക്ടിക്കലും റദ്ദാക്കുന്നത് ആയിരിക്കും. ഇവർ രണ്ടാംവർഷ തിയറി പരീക്ഷയുടെ ഒപ്പം പ്രാക്ടിക്കലിനും ഹാജരാകേണ്ടതാണ്.

കമ്പാർട്ട്മെന്റൽ പരീക്ഷാർത്ഥികൾ

  • രണ്ടാംവർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട് വരും 2009 മുതൽ മുതൽ നടത്തപ്പെട്ട ഉള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് ഈ സപ്ലിമെൻററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ 2021ലെ ഇന്ന് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത നേടാം. ഈ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി പാഠ്യപദ്ധതിയുടെ പ്രകാരമുള്ള ഉള്ള പ്രായോഗിക പരീക്ഷയും നിരന്തര മൂല്യനിർണയവും ബാധകമായിരിക്കും. സ്കൂൾ ഗോയിങ് വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിൽ ഒന്നാം വർഷ ഹയർ സെക്രട്ടറി കോഴ്സിന് 75 ശതമാനത്തിൽ കുറയാത്ത ഹാജർ ഉണ്ടായിരിക്കണം.
  • 2009 മുതൽ നടത്തപ്പെട്ട ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഹാജരായ വിദ്യാർത്ഥികൾ തുടർന്നുള്ള രണ്ടാം വർഷ പരീക്ഷയ്ക്ക് ഡി പ്ലസ് ഗ്രേഡോ അതിനുമുകളിലോ നേടി വിജയിക്കാൻ കഴിയാതെ വരികയും ചെയ്തവർക്ക് ഈ സപ്ലിമെൻററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്താൽ മാത്രമേ തുടർന്നുവരുന്ന 2021ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഈ വിഷയങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത നേടാനാവൂ.
  • അതായത് മുൻവർഷങ്ങളിൽ ഒന്നാംവർഷ പരീക്ഷക്ക് നേടിയിട്ടുള്ള മാർക്ക് നിലനിർത്തി രണ്ടാംവർഷം പ്രതീക്ഷിക്കും മാത്രമായി രജിസ്റ്റർ ചെയ്യുവാൻ കഴിയുന്നതല്ല. ഈ വിഭാഗത്തിൽ പെട്ട വിദ്യാർഥികളുടെ CE സ്കോറും practical സ്കോറും നിലനിർത്തുന്നതാണ്.


കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. അതായത് രജിസ്റ്റർ ചെയ്യുന്ന പ്രസ്തുത  വിഷയത്തിൽ 2020 ലെ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്കും മാർച്ച് 2021 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യപ്പെടുന്നതാണ്. ഇവർ രണ്ടു പരീക്ഷയുടെയും ഫീസ് ഒരുമിച്ച് അടയ്ക്കേണ്ടതാണ്.


നിർദ്ദേശങ്ങൾ

*ബയോളജിയിലെ ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ആയി രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതല്ല. ബയോളജിക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ ബോട്ടണിക്കും സുവോളജിക്കും ഹാജരാക്കേണ്ടതാണ്.

*ഇലക്ട്രോണിക് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ആന്റ് ഇൻഫർമേഷൻ  ടെക്നോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് മാത്രം പഴയ പാഠ്യപദ്ധതി പ്രകാരവും പുതിയ പാഠ്യപദ്ധതി പ്രകാരവും പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ ഈ മൂന്ന് വിഷയങ്ങൾക്ക് വിദ്യാർഥികൾക്ക് അവർ പഠിച്ച പാഠ്യപദ്ധതി പ്രകാരമുള്ള സിലബസിൽ പരീക്ഷ എഴുതാവുന്നതാണ്. ഇവ ഒഴികെയുള്ള വിഷയങ്ങൾക്ക് പുതിയ സിലബസ് പ്രകാരം മാത്രം പരീക്ഷ എഴുതാവുന്നതാണ്.


അപേക്ഷ സമർപ്പിക്കും മുമ്പ്

അപേക്ഷാർഥികൾ പൂരിപ്പിച്ച അപേക്ഷകൾ അവസാനമായി പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് നിശ്ചിത ഫീസ് സഹിതം കൈമാറേണ്ടതാണ്. അപേക്ഷയിൽ വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പഠിപ്പിക്കേണ്ടതും സ്കൂൾ പ്രിൻസിപ്പൽ അത് സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. 

 വിദ്യാർത്ഥിക്ക് പഠിച്ച സ്കൂളിൽ നിന്നും മാർച്ച് 2020ലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിൽ നിന്നോ അപേക്ഷാഫോറം കൈപ്പറ്റാവുന്നതാണ്. 

സ്കൂൾ പ്രിൻസിപ്പൽമാർ iExaMs  എന്ന വെബ് പോർട്ടൽ വഴി ഓൺലൈനായാണ് വിദ്യാർഥികളെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ടത്. അഡ്മിഷൻ ടിക്കറ്റുകൾ പോർട്ടലിൽ ലഭ്യമാകുമ്പോൾ ഡൗൺലോഡ് ചെയ്തെടുത്ത് വിദ്യാർഥികൾക്ക് മൂന്നുദിവസം മുൻപേ എങ്കിലും നൽകേണ്ടതാണ്.

വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റുകളിൽ തെറ്റുകൾ ഇല്ലാ എന്നും അഡ്മിഷൻ ടിക്കറ്റ് മാറിപോയിട്ടില്ലാ എന്നും ഉറപ്പുവരുത്തേണ്ടതാണ്.  പ്രസ്തുത കാര്യം ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കും പ്രൈവറ്റ് രെജിസ്ട്രേഷൻ വിദ്യാർഥികൾക്കും ബാധകമാണ്.

 സ്കൂൾ പ്രിൻസിപ്പൽമാർ അനുബന്ധ രേഖകൾ സഹിതം ഉള്ള അപേക്ഷകൾ വാങ്ങി പരിശോധിക്കേണ്ടതും അവയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതും നോമിനൽ റോളും പരീക്ഷയുടെ ചോദ്യപേപ്പർ വിശദാംശങ്ങളും,  അനുവദിച്ച സമയപരിധിക്കുള്ളിൽ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.


ഒന്നാം വർഷം ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്റെറി പരീക്ഷാഫീസ്

റെഗുലർ/  ലാറ്ററൽ എൻട്രി/ റീ അഡ്മിഷൻ പരീക്ഷാർത്ഥികൾ-

 പരീക്ഷാഫീസ്              - 175/- രൂപ

സർട്ടിഫിക്കറ്റ് ഫീസ്     - 40/- രൂപ


കമ്പാർട്ട്മെന്റൽ പരീക്ഷാർത്ഥികൾ (ഒറ്റത്തവണ രജിസ്ട്രേഷൻ)

 പരീക്ഷ ഫീസ്             - 225/- രൂപ

സർട്ടിഫിക്കറ്റ് ഫീസ്  - 80/- രൂപ (രണ്ട് എണ്ണം)


അവസാന തീയതികൾ

റെഗുലർ/ ലാറ്ററൽ എൻട്രി/ റീ അഡ്മിഷൻ പരീക്ഷാർത്ഥികൾ

സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  - 16.11.2020

സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടയ്ക്കേണ്ട അവസാന തീയതി - 17.11.2020

600 രൂപ ഫൈനോടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി - 18.11.2020

 ഡിപ്പാർട്ട്മെൻറ് പോർട്ടൽ വഴി വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷനും ചോദ്യപേപ്പർ വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി - 19.11.2020


കമ്പാർട്ട്മെന്റൽ പരീക്ഷാർത്ഥികൾ (ഒറ്റത്തവണ രജിസ്ട്രേഷൻ)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 16.11.2020

സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടയ്ക്കേണ്ട അവസാന തീയതി - 17.11.2020

600 രൂപ ഫൈനോടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി - 18.11.2020

ഡിപ്പാർട്ട്മെൻറ് പോർട്ടൽ വഴി പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷയും ചോദ്യപേപ്പർ വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി - 19.11.2020


** പരീക്ഷാഫീസ് ഗവൺമെൻറ് ട്രഷറിയിൽ "0202-01-102-97 (03) Exam Fees" എന്ന ഹെഡ് ഓഫ് അക്കൗണ്ടിലും സർട്ടിഫിക്കറ്റ് ഫീസ് "0202-01-102-97 (03) Other Receipts" എന്ന ഹെഡ് ഓഫ് അക്കൗണ്ടിലും ഒടുക്കേണ്ടതാണ്.


 ഗൾഫ് മേഖലയിലെ പരീക്ഷാർത്ഥികൾ

 ഗൾഫ് മേഖലയിലെ വിദ്യാർഥികൾ അവർ മാർച്ച് 2019 ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ വിദ്യാർത്ഥികൾക്ക് ഗൾഫിലെ പരീക്ഷാകേന്ദ്രങ്ങളിലോ  അതല്ലെങ്കിൽ വിദ്യാർത്ഥി പഠിച്ച വിഷയ കോമ്പിനേഷൻ ഉള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷ എഴുതാവുന്നതാണ്.

 കേരളത്തിലെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാതൃ സ്കൂൾ പ്രിൻസിപ്പൽ/ കോഡിനേറ്റർ ക്രോഡീകരിച്ച് പരീക്ഷ സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

പരീക്ഷാർത്ഥി മാർച്ച് 2020 മാർച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റും  മാതൃ സ്കൂൾ തിരിച്ചറിയൽ കാർഡും കേരളത്തിലെ പരീക്ഷാകേന്ദ്രത്തിലെ  പ്രിൻസിപ്പലിന് സമർപ്പിക്കണം. വിദ്യാർത്ഥി പഠിച്ച ഗൾഫിലെ സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയുടെ വിശദാംശങ്ങളും  ചോദ്യപേപ്പർ സ്റ്റേറ്റ്മെന്റും  പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പാളിന് മുൻകൂറായി അയച്ചുകൊടുക്കേണ്ടതാണ്.

 ഇത്തരത്തിൽ കേരളത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ  മാതൃ സ്കൂൾ പ്രിൻസിപ്പൽ jdexamdhse@gmail.com   അയക്കേണ്ടതാണ്

ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിനുള്ള മുഴുവൻ ചിലവും ഗൾഫ് മേഖലയിൽ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സജ്ജമാക്കുന്ന സ്കൂളുകൾ തുല്യമായി വഹിക്കേണ്ടതാണ്.

 

ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ

ലക്ഷദ്വീപ് മേഖലയിലെ വിദ്യാർഥികൾക്ക് മാർച്ച് 2020 ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിൽ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇവർക്ക് മാർച്ച് 2020 ലെ പരീക്ഷാകേന്ദ്രത്തിൽ വച്ച് തന്നെ പരീക്ഷ എഴുതാവുന്നതാണ്.

 ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ് സപ്ലിമെൻററി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച എല്ലാ ഉത്തരവാദിത്വവും ചിലവും ലക്ഷദ്വീപ് യൂണിയൻ ടെറിറ്ററി ഭരണവിഭാഗത്തിലെ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിഷിപ്തമാണ്.  ഈ വ്യവസ്ഥയിലാണ് ലക്ഷദ്വീപിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്.


TIME TABLE FOR FIRST YEAR HIGHER SECONDARY IMPROVEMENT/ SUPPLEMENTARY EXAMINATION 2020

(18.11.2020  TO  23.11.2020)




0 comments: