കൊച്ചി :സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഈ അധ്യയന വർഷം സ്കൂളുകൾ ചെലവു മാത്രമേ ഫീസായി ഈടാക്കാവു ക്കോടതി .ഫീസ് ഇളവ് തേടി വിദ്യാർത്ഥികളു൦ രക്ഷകർത്താക്കളും നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈ കോടതി ഉത്തരവ് . ഫീസ് ഇളവ് തേടി എത്തിയ ആറ് ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് . ഈ ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ ,ഐസിഎസ്ഇ സ്കൂളുകൾ കൃത്യമായ ചെലവ് 17 ന് അകം അറിയിക്കാനും കോടതി ഉത്തരവിട്ടു .ഈടാക്കാവുന്ന ഫീസ് ഇതനുസരിച്ചു തീരുമാനിക്കും .
എന്നാൽ സ്കൂളുകൾ യഥാർത്ഥ ചെലവിനെക്കാൾ കൂടുതൽ തുക വിദ്യാർത്ഥികളിൽ നിന്നും വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു .ട്യൂഷൻ ഫീ ,സ്പെഷ്യൽ ഫീ എന്നിങ്ങനെ ഈടാക്കുന്ന തുക സംബന്ധിച്ചും ചോദിച്ചിരുന്നു . കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസ് കുറച്ചെന്നായിരുന്നു ചില സ്കൂളുകളുടെ മറുപടി .ചില സ്കൂളുകൾ പ്രവർത്തന വിശദംശങ്ങളും നൽകി .
School fees is not a big amount as compared to college fees .pls reduce college fee also.the students studying computer course are not using computer in college for lab but they are paying tha same amount
മറുപടിഇല്ലാതാക്കൂ