2020, ഡിസംബർ 11, വെള്ളിയാഴ്‌ച

തളിര് സ്കോളർഷിപ്പ് 2020-21: Thaliru Scholarship : Kerala Students Scholarship Rs 10000/- : How To Apply -Malayalam


കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതാണ് തളിര് സ്കോളർഷിപ്പ് പരീക്ഷയും  സ്കോളർഷിപ്പ് വിതരണവും. സ്കൂൾ വിദ്യാർഥികളുടെ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് തളിര് സ്കോളർഷിപ്പ് പരീക്ഷ. 

ജൂനിയർ(5,6,7 ക്ലാസുകൾ), സീനിയർ(8,9,10 ക്ലാസുകൾ) എന്നീ രണ്ട് വിഭാഗങ്ങൾക്കായി 2500ഓളം സ്കോളർഷിപ്പുകൾ ആണ് ഈ വർഷം ലഭ്യമാക്കുക. 

വിശദവിവരങ്ങൾ

സ്കോളർഷിപ്പ് പരീക്ഷ വിജയിച്ച് സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് യഥാക്രമം 10000, 5000, 3000 തുക സ്കോളർഷിപ്പ് നൽകുന്നു. 

ജില്ലാതലത്തിൽ ഒന്ന്, രണ്ട് റാങ്കുകൾ കരസ്ഥമാക്കിയ കുട്ടികൾക്ക് 1000, 500 രൂപ ക്രമത്തിൽ സ്കോളർഷിപ്പ് നൽകും.

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്രപരമായ വിജ്ഞാനം, പൊതുവിജ്ഞാനം എന്നിവ ആധാരമാക്കി 3 തലങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവരെ സമ്മേളിപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും. ഇതിൽ ഉയർന്ന മാർക്ക് നേടുന്നവരെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കും.

200/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

ആനുകൂല്യങ്ങൾ

സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു വർഷത്തേക്ക് വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക സൗജന്യമായി നൽകുന്നതാണ്. 

ഇതുകൂടാതെ കുട്ടികളുടെ പങ്കാളിത്തമനുസരിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ വരെ മുഖവിലയുള്ള പുസ്തകങ്ങളും സമ്മാനമായി നൽകുന്നതാണ്.

രജിസ്റ്റർ ചെയ്യാം-

https://scholarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 31 വരെ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.

ഫോൺഫോൺ : 8547971483


0 comments: