എം.ബി.ബി.എസ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി മോപ് അപ് കൗൺസിലിംഗ് നടത്തും. ഇതിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 13 മുതൽ ഡിസംബർ 16ന് രാവിലെ 10 മണി വരെ അവസരമുണ്ട്.
അഖിലേന്ത്യാ കൗൺസിലിംഗിലൂടെ MBBS, BDS കോഴ്സുകളിലേക്ക് പ്രവേശനം നേടിയവരെ മോപ് അപ് കൗൺസിലിംഗിന് പരിഗണിക്കില്ല. വിശദ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങുന്ന വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണർ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് കഴിഞ്ഞദിവസം അലോട്ട്മെൻറ് ലഭിച്ചവർ ഡിസംബർ 16-ന് വൈകിട്ട് 4:00 ന് മുൻപായി ഫീസ് അടച്ച് കോളേജിൽ ചേരേണ്ടതാണ്. തിരുവനന്തപുരം എസ്‌യുടി, പാലക്കാട് കരുണ, എന്നീ കോളേജുകളിലെ എംബിബിഎസ് സീറ്റുകളിലേക്കും കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിലെ അധികമായി അനുവദിച്ച 50 എംബിബിഎസ് സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്തി കഴിഞ്ഞു.
നീറ്റ് യു.ജി: മോപ് അപ് റൗണ്ടിലെ ആകെ സീറ്റുകളുടെ എണ്ണം
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (MCC) യുടെ മോപ് അപ് റൗണ്ടിലെ വിവിധ ക്വാട്ടകളിലെ സീറ്റുകളുടെ എണ്ണം MCC യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മോപ് അപ് റൗണ്ടിലേക്കായി ആകെമൊത്തം 3675 സീറ്റാണ് ലഭ്യമായിട്ടുള്ളത്. എംബിബിഎസിന് 2127 സീറ്റും ബിഡിഎസിന് 1548 സീറ്റും ഉൾപ്പെട്ടാണ് 3675 സീറ്റ്.
ഇതിൽ 1783 എംബിബിഎസ് സീറ്റും 1379 ബിഡിഎസ് സീറ്റുകളുമായി 3162 സീറ്റും കല്പിത സർവകലാശാലയിലാണ്. ബാക്കി വരുന്ന 513 സീറ്റുകളാണ് വിവിധ ക്വാട്ടകളിലായി ഗവൺമെന്റ് വിഭാഗത്തിൽ ഉള്ളത്. ഇതിൽ ഓപ്പൺ വിഭാഗം സീറ്റുകളിലും വിവിധ ക്വാട്ട സീറ്റുകളിലുമായി 344 എംബിബിഎസ് സീറ്റും 169 ബിഡിഎസ് സീറ്റുകളും ഉണ്ട്.
സർക്കാർ വിഭാഗത്തിൽ എംബിബിഎസിന്, ഓപ്പൺ സീറ്റുകൾ 263ഉം ബി.ഡി.എസിന് 77ഉം ആണ്. ഈ ഓപ്പൺ വിഭാഗം സീറ്റുകളിൽ സംവരണ സീറ്റുകളും ഉൾപ്പെട്ടിട്ടുണ്ട്. ഒരാൾ സംവരണം ഏതും ഇല്ലാത്ത ആളാണെങ്കിൽ അയാളെ ഓപ്പൺ സീറ്റിലെ ജനറൽ കാറ്റഗറി സീറ്റിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.
ഓപ്പൺ ജനറൽ ക്വാട്ടയിലെ സീറ്റ് ലഭ്യത
MBBS :
AIIMS- 70, AMU ഓപ്പൺ- 4, JIPMER ഓപ്പൺ- 12
BDS :
AMU ഓപ്പൺ- 9, BHU ഓപ്പൺ- 19, ജാമിയ ഓപ്പൺ- 18
ഇത്തരത്തിൽ ഗവൺമെൻറ് വിഭാഗം സീറ്റുകളിൽ സംവരണം ഇല്ലാത്തവ ആകെമൊത്തം 132 സീറ്റുകൾ.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ യഥാസമയം ഓപ്ഷനുകൾ നൽകി പ്രോസസിൽ പങ്കുചേരുക.
0 comments: