വിദേശത്ത് പണിയെടുക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. നോർക്ക റൂട്ട്സിന്റെ പ്രത്യേക പുനരധിവാസ പദ്ധതിയാണ് പ്രവാസികളെ കാത്തിരിക്കുന്നത്. നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് എന്ന പദ്ധതിയാണ് വിദേശത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ളത്.
ആർക്കൊക്കെ വായ്പ ലഭിക്കാം?
വിദേശത്ത് രണ്ടുവർഷത്തെ ജോലി പൂർത്തിയാക്കി നാട്ടിൽ സ്ഥിരതാമസത്തിനായി മടങ്ങുന്നവർക്കും പദ്ധതിപ്രകാരം വായ്പ ലഭിക്കും.
ഹോംസ്റ്റേ, ടാക്സി, പൊടി മില്ലുകൾ, കോഴിവളർത്തൽ, ഭക്ഷ്യസംസ്കരണം, കൃഷി, മത്സ്യ കൃഷി, ക്ഷീരോൽപാദനം, ഫാം ടൂറിസം, ആടുവളർത്തൽ, പുഷ്പകൃഷി, റിപ്പയർ ഷോപ്പ്, തേനീച്ചവളർത്തൽ, പച്ചക്കറികൃഷി, റസ്റ്റോറന്റുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിങ്, തുടങ്ങിയ ബിസിനസുകൾക്കും വായ്പ ലഭിക്കുന്നതാണ്.
പലിശയിളവ്, സബ്സിഡി വിവരങ്ങൾ
പരമാവധി 30 ലക്ഷം രൂപ വരെ ചെലവുവരുന്ന ബിസിനസുകൾക്കാണ് വായ്പ ലഭിക്കുക. മൊത്തം വായ്പയുടെ 15% ആണ് സബ്സിഡിയായി കിട്ടുക. അതായത് മൂന്നുലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് നാലു വർഷത്തേക്ക് 3% പലിശയിളവും ലഭിക്കുന്നതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ വിദേശ വരുമാനം, ബാങ്ക് വിശദാംശങ്ങൾ എന്നിവ വെളിപ്പെടുത്തേണ്ടതില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക
വായ്പ ലഭിക്കുന്നത് എവിടെനിന്ന്?
മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സ് മായി ചേർന്ന് പ്രവർത്തിക്കുന്ന താഴെപ്പറയുന്ന ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ.
ആവശ്യമുള്ള രേഖകൾ
- കുറഞ്ഞത് രണ്ടു വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്
- റേഷൻ കാർഡ്
- ആധാർ കാർഡ്
- പാൻ കാർഡ്
- 3 പാസ്പോർട്ട് സൈസ് ഫോട്ടോ
- നാട്ടിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസിനെ കുറിച്ചുള്ള വിവരണം
0 comments: